പോത്തന്‍കോട്: തമിഴ്നാട്ടില്‍ നിന്ന് ഭക്ഷ്യധാന്യവുമായി വന്ന ലോറി ഡ്രൈവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചത് ചുമട്ടു തൊഴിലാളികള്‍ക്ക് ആശങ്കയുളവാക്കി. പോത്തന്‍കോട് ജങ്ഷനിലെ വ്യാപാരസ്ഥാപനത്തിലേക്ക് ഭക്ഷ്യധാന്യവുമായാണ് ലോറിയെത്തിയത്.
ചാക്കുകളിലാക്കിയ ധാന്യം ഇറക്കുവാനായി ചുമട്ടുതൊഴിലാളികളുമെത്തി. എന്നാല്‍ ഡ്രൈവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ചാക്കുകെട്ടുകള്‍ ഇറക്കുന്നതില്‍ നിന്നും തൊഴിലാളികള്‍ പിന്മാറി. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോത്തന്‍കോട് എസ്ഐ വി.എസ്. അജീഷിന്റെ നേതൃത്വത്തില്‍ പഞ്ചായത്തധികൃതരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.
ലോറി വാവറഅമ്പലം ജങ്ഷന് സമീപം ഒതുക്കി നിര്‍ത്തിച്ച് ലോറി ഡ്രൈവറെയും സഹായിയെയും 108 ആംബുലന്‍സില്‍ സ്രവപരിശോധനയ്ക്കായി മെഡിക്കല്‍ കൊളേജിലേക്ക് മാറ്റി. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ. വേണുഗോപാലന്‍ നായര്‍, പഞ്ചായത്തംഗം ആശ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് സുധന് എസ്.നായര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: