ന്യൂദല്‍ഹി: സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ പത്ത് കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. യുവന്റസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
കോഹ്ലി ആറാം സ്ഥാനത്താണ്. മാര്‍ച്ച് പന്ത്രണ്ട് മുതല്‍ മെയ് പതിനാല് വരെയുള്ള ലോക്ഡൗണ്‍ കാലയളവില്‍ കോഹ്ലി ഇന്‍സ്റ്റഗ്രാമിലൂടെ 379294 പൗണ്ട് വരുമാനമുണ്ടാക്കി. 1.8 മില്യന്‍ പൗണ്ട് സമ്പാദിച്ചാണ് റൊണാള്‍ഡോ ഒന്നാം സ്ഥാനത്തെത്തിയത്.
ബാഴ്സലോണയുടെ ലയണല്‍ മെസി (1.2 മില്യന്‍ പൗണ്ട്) പാരീസ് സെന്റ് ജര്മന്സ് താരം നെയ്മര്‍ (1.1 മില്യന്‍ പൗണ്ട്) എന്നിവരാണ് യഥാക്രമം രണ്ട് , മൂന്ന്് സ്ഥാനങ്ങളില്‍. ബാസ്ക്കറ്റ്ബോള്‍ താരം ഷാക്വിലി ഓ നീല്‍ (583628 പൗണ്ട്), ഇംഗ്ലണ്ട് ഫുട്ബോളര് ഡേവിഡ് ബക്കാം (405359) എന്നിവരാണ് നാല് , അഞ്ച് സ്ഥാനങ്ങളില്‍. സ്ലാട്ടന് ഇബ്രാഹിമോവിച്ച്, ഡ്വെയ്ന്‍ വേഡ്, ഡാനി ആല്‍വസ്, ആന്റണി ജോഷ്വ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: