ലണ്ടന്‍: ഫുട്ബോളിന്റെ ചരിത്രത്തില്‍ നൂറ് കോടി വരുമാനം നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തം. ഒരു കായിക ഇനത്തില്‍ നിന്ന് ഇത്രയും വരുമാനം നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും ഈ പോര്‍ച്ചുഗീസ് മുന്നേറ്റനിരക്കാരന് സ്വന്തമായി.
ഗോള്‍ഫ് താരം ടൈഗര്‍ വുഡും ബോക്സര്‍ ഫളോയ്ഡ് മെയ്വെതറുമാണ് നേരത്തെ ഈ നേട്ടം കൈവരിച്ച കായിക താരങ്ങള്‍. ടൈഗര്‍ വുഡ് 2009ലും മെയ്വെതര് 2017ലുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
പതിനേഴ് വര്‍ഷത്തെ കരിയറില്‍ യുവന്റസ് താരമായ റൊണാള്‍ഡോ 650 മില്യന്‍ ഡോളര്‍ ഇതിനകം തന്നെ നേടിക്കഴിഞ്ഞതായി ഫോര്‍ബസ് മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവന്റസുമായുള്ള കരാര്‍ അവസാനിക്കുന്ന 2022 ജൂണില്‍ റൊണാള്‍ഡോയുടെ വരുമാനം 765 മില്യന്‍ ഡോളറാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്‍ജന്റീനയുടെ ലയണല്‍ മെസിയെ പിന്തള്ളിയാണ് റൊണാള്‍ഡോ നൂറ് കോടിയിലേക്ക് കയറിയത്. റൊണാള്‍ഡോ അരങ്ങേറിയതിനുശേഷം മൂന്ന് വര്‍ഷം കഴിഞ്ഞ് സീനിയര്‍ ഫുട്ബോളില്‍ അരങ്ങേറിയ മെസിയുടെ വരുമാനം 605 മില്യന്‍ ഡോളറാണ്.
ഫുട്ബോള്‍ ഇതിഹാസമായ ഡേവിഡ് ബക്കാമിന്റെ വരുമാനം അഞ്ഞൂറ് മില്യണ്‍ ഡോളറാണ്. അമേരിക്കയിലെ മേജര്‍ ലീഗ് ബേസ്ബോളില്‍ ഇരുപത്തിരണ്ട് വര്‍ഷം ന്യൂയോര്‍ക്ക് യാന്‍കീസ് താരം അലെക്സ് റോഡ്രീഗ്സ് തന്റെ കരിയറില്‍ 450 മില്യന്‍ ഡോളര്‍ വരുമാനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: