ക്രിക്കറ്റ് താരം ഹര്ഭജന് സിങ് സിനിമയില്‍ ചുവട് ഉറപ്പിക്കുന്നു. നേരത്തെ ഹിന്ദി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ഹര്ഭജന് ചെയ്തിരുന്നു. എന്നാല്‍, പുതിയ തമിഴ് സിനിമയായാ ‘ഫ്രണ്ട്ഷിപ്പില്‍’ മുഴുനീള കഥാപാത്രമായാണ് അദേഹം എത്തുന്നത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്നു പുറത്തുവിട്ടിട്ടുണ്ട്.
ഹര്ഭജന് സിങ്ങിനൊപ്പം തെന്നിന്ത്യന്‍ താരം അര്‍ജുനും തമിഴ് ബിഗ് ബോസിലെ മത്സരാര്‍ഥിയും ശ്രീലങ്കന്‍ വാര്‍ത്ത് അവതരികയുമായിരുന്ന ലോസ്ലിയയും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ്.
ശ്രീലങ്കന്‍ തമിഴ് വംശജയാണ് ലോസ്ലിയ. ഹര്ഭജന് സിങ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമാണ്. ഇതാണ് ഇതുവരെ ഇരുവര്‍ക്കും തമിഴുമായുള്ള ബന്ധം. ഫ്രണ്ട്ഷിപ്പ് ഒരു കാമ്പസ് സിനിമയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജോണ്‍ പോള്‍ രാജും ശ്യാം സൂര്യയും സംയുക്തമായിട്ടാണ് ഫ്രണ്ട്ഷിപ്പ് സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: