അമ്പലപ്പുഴ: പോലീസുകാരന്റെ വസ്തുവിന്റെ മതില് സിപിഎം സംഘം അടിച്ചു തകര്‍ത്തു. അന്വേഷിക്കാന്‍ തയ്യാറാകാതെ അമ്പലപ്പുഴ പോലീസ്. സിപിഎം തോട്ടപ്പള്ളി എല്‍സി സെക്രട്ടറി ശ്രീകുമാര്‍, ബ്രാഞ്ച് സെക്രട്ടറി സീമോന്‍, എല്‍സി മെമ്പര്‍ അജയന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. പോലീസുകാരനായ പുറക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കാവില്പറമ്പ് വീട്ടില്‍ ഹരിയുടെ കുടുംബവീട്ടിലാണ് അക്രമം നടന്നത്.
ഹരിയുടെ അമ്മ പ്രസന്ന അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്ഥലം പോലും സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കണമെന്ന നിലപാടിലാണ് പോലീസ്. ഹരിയുടെ വസ്തുവിന് സമീപത്തു കൂടി നിര്‍മ്മാണം നടക്കുന്ന മാത്തേരി-ഇരണ്ടച്ചാല് റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണം. റോഡ് നിര്‍മ്മിക്കുമ്പോള്‍ ഇവരുടെ സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ 35,000 രൂപ സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്രയും തുകയുടെ ചെക്ക് ഹരിയുടെ സഹോദരനും, സബ്രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരനുമായ പ്രശാന്ത് നല്കി. കൂടാതെ റോഡ് നിര്‍മ്മാണത്തിന് മൂന്നു മീറ്റര്‍ വീതിയില്‍ ഭൂമി വിട്ടുനല്‍കുകയും ചെയ്തു. പിന്നീടാണ് സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അറുപതിനായിരത്തോളം രൂപ മുടക്കി മതില് നിര്‍മ്മിച്ചത്. മടങ്ങി പോയ സഖാക്കള്‍ തിരികെയെത്തി മതില് തകര്‍ക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: