ബെംഗളൂരു: കര്‍ണാടകയില്‍ പ്ലാസ്മ തെറപ്പിയിലൂടെ രണ്ടാമത്തെ കൊറോണ രോഗിയും രോഗമുക്തനായി. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗിയാണ് പ്ലാസ്മ തെറപ്പിയിലൂടെ സാധാരണ നിലയിലായതെന്ന് ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു ട്വീറ്റ് ചെയ്തു.
ചികിത്സക്കുശേഷം മധ്യവയസ്കനായ ഇയാളെ കൊറോണ വാര്‍ഡിലേക്ക് മാറ്റി. പൂര്‍ണ രോഗ മുക്തി നേടിയശേഷം ഇയാളെ വീട്ടിലേക്ക് വിടുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
നേരത്തെ രോഗം ഭേദമായ വ്യക്തിയുടെ പ്ലാസ്മ മെയ് 27നാണ് മധ്യവയസ്കന് നല്‍കിയത്. ചികിത്സക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.
ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് പ്ലാസ്മ തെറപ്പി വിജയിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഹുബ്ബള്ളിയിലെ കിംസ് ആശുപത്രയില്‍ ചികിത്സയിലായിരുന്ന രോഗിയും പ്ലാസ്മ തെറപ്പിയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: