ജോധ്പൂര്‍ : മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് യുവാവിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിലെ ജോധ്പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. ബല്‍ദേവ് നഗര്‍ സ്വദേശിയായ മുകേഷ് കുമാര്‍ പ്രജാപതിനാണ് മര്‍ദ്ദനമേറ്റത്.
മാസ്ക് ധരിക്കാത്തതിന് പോലീസ് ഇയാളുടെ കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിക്കുകായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അടുത്തിടെ യുഎസില്‍ കറുത്തവര്‍ഗ്ഗക്കാരനായ ഒരാളെ പോലീസ് കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനെതിരെ യുഎസില്‍ കൊറോണയ്ക്കിടയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. അതിനിടയിലാണ് ഇത്തരത്തില്‍ ഒരു സംഭവം രാജസ്ഥാനിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാസ്ക് ധരിക്കാത്തതിനാല്‍ യുവാവിന് പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതുചോദ്യം ചെയ്ത് സമീപിച്ചതോടെയാണ് പോലീസ് മുകേഷ് കുമാറിനെ നിലത്തിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിച്ചത്. പോലീസുകാരെ ആക്രമിക്കുന്നത് തടയുന്നതിനായാണ് കോണ്‍സ്റ്റബിള്‍ ശ്രമിച്ചതെന്ന് ജോധ്പൂര്‍ ഡിസിപി പ്രീതി ചന്ദ്ര അറിയിച്ചു.
അതിനിടെ രാജസ്ഥാന് പോലീസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യുഎസ് പോലീസ് നടത്തിയ വംശീയ അതിക്രമത്തിന് സമാനമാണ് സംഭവമാണ് ഇതെന്നാണ് വിമര്‍ശനം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: