പുനലൂര്‍: റെയില്‍വേ ട്രാക്കില്‍ മെറ്റല്‍ കൂന കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കൊറോണക്കാലത്ത് ട്രെയിന്‍ ഓടാത്ത സാഹചര്യത്തില്‍ ഇടമണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും ഒന്നര കിലോമീറ്റര്‍ അപ്പുറത്തായി ആണ് ട്രാക്കില്‍ മെറ്റല്‍ കൂന കാണപ്പെട്ടത്.
കൊല്ലം -തിരുനെല്‍വേലി റെയില്‍പ്പാതയില്‍ നിരവധി സര്‍വ്വീസുകള്‍ നടത്തിവന്നിരുന്ന പാതയില്‍ മെറ്റല്‍ കൂന സൃഷ്ടിച്ച് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണോ എന്ന സംശയവും നിലനില്‍ക്കവെ റെയില്‍വേ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: