നാദാപുരം: പുറമേരിയില്‍ കോവിഡ് ബാധിതന്റെ മത്സ്യകട അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കോടഞ്ചേരി സ്വദേശിയുടെ പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യകടയാണ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം.
ആക്രമണത്തില്‍ കടയുടെ ഷട്ടറും മീന്‍ വില്ക്കാന് ഉപയോഗിക്കുന്ന സ്റ്റാന്റും തകര്‍ന്നിട്ടുണ്ട്. രാവിലെ പ്രദേശവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 28 നാണ് മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: