പാലക്കാട്: കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലാശുപത്രിയെ കൊറോണ ആശുപത്രിയാക്കാന്‍ തീരുമാനം. ക്ലിനിക്കല്‍ വിഭാഗം സഹകരണ ആശുപത്രിയിലേക്കും
ഒപി സൗകര്യം പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലേക്കും മാറ്റാനാണ് തീരുമാനം. നെഫ്രോളജി, ഓങ്കോളജി, കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങള്‍ ജില്ലാ ആശുപത്രിയില്‍ തന്നെ നിലനിര്‍ത്തും. ഇതുമൂലം മറ്റു രോഗികളുടെ വരവ് ജില്ലാ ആശുപത്രിയില്‍ കുറയുകയും സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം ഒഴിവാകും.
മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ കൊറോണ പരിശോധന കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുമാക്കാന്‍ പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ മെഷീന് എത്തി. ഈ സംവിധാനം നടപ്പിലാകുന്നതോടെ നിലവിലെ പരിശോധനഫലങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ലഭിക്കുന്നില്ലെന്ന ആശങ്കയും പരിശോധന സംബന്ധിച്ച മറ്റു പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: