പാലക്കാട്: കനാല്‍ നവീകരണത്തിന്റെ ഭാഗമായി ജലസേചന വകുപ്പ് അധികൃതര്‍ മുറിച്ചുമാറ്റിയ തണല്‍ മരങ്ങള്‍ക്ക് പകരം തൈകള്‍ നട്ടുപിടിപ്പിച് തത്തമംഗലം മാങ്ങോട് പരിസരത്തെ കുട്ടികളുടെ കൂട്ടായ്മ.
വേനലവധി സമയം ഊഞ്ഞാലു കെട്ടാനും കളിസ്ഥലം ഒരുക്കാനും തങ്ങള്‍ക്ക് തണലായി നിന്ന വന്മരങ്ങള് മുറിച്ചുമാറ്റിയതില്‍ പ്രതിഷേധിച് മരങ്ങള്‍ക്ക് ചുറ്റും വീണ്ടും തൈകള്‍ നട്ടുപിടിപ്പിച്ചു. കനാല്‍ ബണ്ടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാത്ത രീതിയില്‍ കൃത്യമായ അകലം പാലിച്ച് അധികം വേര് ഇറങ്ങാത്ത മണിമരുത്, നെല്ലി, ഉങ്ങ് തുടങ്ങിയ മരങ്ങളാണ് ഇവര്‍ നട്ടു പരിപാലിക്കുന്നത്.
വര്‍ഷങ്ങളായി യാതൊരു ഭീഷണിയും ഉയര്‍ത്താതെ കനാലില്‍ നിന്നും കൃത്യമായ അകലം പാലിക്കുന്ന തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റിയത് യാതൊരു മാനദണ്ഡവും പാലിക്കാതെയാണെന്ന് ആരോപിച്ച് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പുറമേയാണ് കുട്ടികളുടെ മാതൃകാപരമായ പ്രതിഷേധ നടപടി ഉണ്ടായത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ കുട്ടികളായ ധനുശ്രീ , ശ്രീദേവി, പ്രയാഗ, ശ്രീഹരി ,ആദിത്യ, സുബിന് തുടങ്ങിയവര്‍ പങ്കെടുത്തു, പരിസ്ഥിതി പ്രവര്‍ത്തകരായ എസ് ഗുരുവായൂരപ്പന് , ബൈജു മാങ്ങോട് അഭിലാഷ് മാങ്ങോട് , സുജിത് മാങ്ങോട് , എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: