പള്ളുരുത്തി: അഴിമതി ആരോപണത്തില്‍ മുങ്ങി കോര്പറേഷന് പള്ളുരുത്തി സോണല്‍ ഓഫീസ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ക്ക് കംപ്ലീഷന്സര്ട്ടിഫിക്കറ്റ് നല്കാന് 5,000 മുതല്‍ മുകളിലേക്കാണ് വിലപേശല്‍.
ദരിദ്ര ജനവിഭാഗങ്ങളുടെ പാര്‍പ്പിട സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ഒരുക്കിയ വീടുകള്‍ ക്കുപോലും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ബുദ്ധിമുട്ടിക്കുകയാണ്. ഓഫീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാരും, ലൈസന്‍സികളും പലപ്പോഴും ഉദ്യോഗസ്ഥരുടെ ഇടനിലക്കാരായി മാറുകയാണ്.
ഇടതു പക്ഷത്തേയും കോണ്‍ഗ്രസിന്റേയും കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൈക്കൂലി വാങ്ങുന്നതിന് മൂകസാക്ഷിയാകുന്നു. കഴിഞ്ഞ 31ന് പള്ളുരുത്തി കോര്‍പറേഷനില്‍ നിന്ന് വിരമിച്ച ബില്‍ഡിങ് ഇന്‍സ്പെക്ടറുടെ താളത്തിനൊത്ത് തുള്ളുകയായിരുന്നു ഇടതുപക്ഷവും കോണ്‍ഗ്രസ്സും.
ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയക്കാരും ലാഭം കൊയ്യുകയായിരുന്നു. അതേസമയം ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് കാലതാമസം ഉണ്ടാകരുതെന്നും അഴിമതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജോണ്‍ ഫെര്‍ണ്ണാണ്ടസ് എംഎല്‍എ തദ്ദേശവകുപ്പ് മന്ത്രിക്ക് നല്കിയനിവേദനത്തില് ആവശ്യപ്പെട്ടു.
കോര്‍പ്പറേഷന്റെ പള്ളുരുത്തി സോമല്‍ ഓഫീസിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സില്‍ ഉല്‍പ്പെടെ നിരവധി പരാതികള്‍ ജനങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: