കൊല്ലങ്കോട് : പറമ്പിക്കുളത്തു നീരിക്ഷണത്തിലിരുന്ന സ്ത്രീ മരിച്ചു. കച്ചിത്തോട് കോളനിയിലെ മണിവേലിന്റെ ഭാര്യ മാരിയമ്മ(65)യാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണു സംഭവം. ശ്വാസം മുട്ടലിനെ തുടർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തമിഴ്നാട്ടിലെ അബ്രാംപാളയത്തിൽ പോയി വന്ന ഇവരും മറ്റ് അഞ്ചു പേരും 3-ാം തീയതി മുതൽ പറമ്പിക്കുളം ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡ് പരിശോധനകൾക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: