ലോകം മുഴുവന്‍ ആചരിക്കപ്പെടുന്ന പ്രധാന ദിനമാണ് ജൂണ്‍ അഞ്ച്- ‘പരിസ്ഥിതിദിനം.’ ഉദ്ദേശശുദ്ധിയിലും, നിലനിര്‍ത്തുന്നതിലുള്ള ആത്മാര്‍ത്ഥതയ്ക്കും ക്ഷതം സംഭവിച്ചുപോയതിനാലും നാമമാത്ര ആചരണമായി അത് അവശേഷിക്കുന്നു.
ദേവഭൂമിയായ ഭാരതം പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ്. 135 കോടി ജനങ്ങള്‍ക്കും സസുഖം വാഴാനുള്ള പ്രകൃതിസമ്പത്ത് നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ മനുഷ്യരുടെ അത്യാര്‍ത്തി കാരണം അതിനു ക്ഷതം വന്നിരിക്കുന്നു. അതിനെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യമാണ് സേവാഭാരതി ഏറ്റെടുത്തിരിക്കുന്നത്.
കേരളത്തില്‍ ദേശീയ സേവാഭാരതി പരിസ്ഥിതി സംരക്ഷണത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഗ്രാമവൈഭവം. മലയാളനാടിനു ദൈവം നല്കിയ വരമാണ് ഹരിതസുന്ദരമായ പ്രകൃതി. വരള്‍ച്ചയും, വര്‍ഷംതോറും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മഹാപ്രളയവും അത്യന്തം അപകടകാരികളായ പകര്‍ച്ചവ്യാധികളും സ്വന്തം നിലനില്‍പ്പിനായി പ്രകൃതി ഒരുക്കുന്ന പ്രതിരോധ മാര്ഗ്ഗങ്ങളായിട്ടുവേണം കരുതാന്‍. മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്നതാണ് ഈ മഹാദുരിതങ്ങള്‍. അതിനാല്‍ നാടിന്റെ നിലനില്‍പ്പിനും അഭിവൃദ്ധിക്കുമായി പ്രകൃതിയെയും മനുഷ്യനെയും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ സേവാഭാരതി ‘ഗ്രാമവൈഭവം’പരിസ്ഥിതി സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നത്.
ലക്ഷ്യങ്ങള്‍
- കേരളത്തിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ജൂണ്‍ 5 മുതല്‍ ആഗസ്റ്റ് 17 വരെ (പരിസ്ഥിതിദിനം മുതല്‍ കാര്‍ഷികദിനം വരെ)യുള്ള 74 ദിവസംകൊണ്ട് ഒരു കോടി ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുക.
- വിത്തുല്‍പ്പാദനം മുതല്‍ വൃക്ഷത്തൈ സംരക്ഷണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രകൃതി സംരക്ഷണ കൂട്ടായ്മകളെയും കര്‍ഷക കൂട്ടായ്മകളെയും യുവജന, സാംസ്കാരിക സന്നദ്ധ സംഘടനകളെയും പദ്ധതിയില്‍ അണിചേര്‍ക്കുക.
- മാതൃസമിതിയുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുത്ത വീടുകളില്‍ ജൈവ അടുക്കളത്തോട്ടം നിര്‍മാണം.
- യുവജനങ്ങളെ പദ്ധതിയുടെ ഭാഗമാക്കി പുതു തലമുറക്ക് കാര്‍ഷിക അവബോധം പകര്‍ന്നുനല്‍കുക.
- ജൈവകൃഷി പരിശീലനവും കര്‍ഷകരെ ആദരിക്കലും ബോധവല്‍ക്കരണ പരിപാടികളും നടത്തുക.
- കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്കു തൊഴിലവസരം ഉറപ്പാക്കുക.
- പഞ്ചായത്തുകള്‍ തോറും ഗ്രാമച്ചന്തകള്‍ സജ്ജീകരിച്ച് ഭക്ഷ്യലഭ്യത ഉറപ്പുവരുത്തി സാമ്പത്തിക ഉന്നമനം സാധ്യമാക്കുക.
ഫലവൃക്ഷത്തൈകള്ഭക്ഷ്യ- ഭക്ഷ്യോത്പാദനത്തിന് ഉതകുന്ന മരങ്ങളും ചെടികളുമാണ് ഫലവൃക്ഷങ്ങള്‍ എന്നതുകൊണ്ട് അര്ത്ഥംവയ്ക്കുന്നത്. കേരളത്തില്‍ 14 ജില്ലകളിലായി പദ്ധതിക്ക് അനുയോജ്യമായ 5000 പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നു. സേവാഭാരതിയുടെ ഒരു ലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ ഇതിനായി രംഗത്തിറങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ വിവിധ തലങ്ങളിലെ പങ്കാളികളാകുന്നു.
ഡി. വിജയന്
(സംസ്ഥാന സെക്രട്ടറി, ദേശീയ സേവാഭാരതി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: