മട്ടാഞ്ചേരി: സഞ്ചരിക്കുന്ന മത്സ്യ വില്പന സംവിധാനത്തിന് കൊച്ചി സിഫ്റ്റി (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി)ന് ഭൗതികസ്വത്താവകാശം. കൊല്‍ക്കത്തയിലെ കേന്ദ്ര പേറ്റന്റ് ഓഫീസാണ് സിഫ്റ്റ് രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത മത്സ്യവില്പന സംവിധാനത്തിന് പേറ്റന്റ് നല്‍കിയത്. അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി. ഏറെ ശ്രദ്ധ നേടിയ മത്സ്യ വിപണന സംവിധാനമാണിത്. ഊഷ്മാവ് ക്രമീകരിച്ച് ഗുണനിലവാരം നിലനിര്‍ത്തിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
പൂജ്യം മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനിര്‍ത്തി കിയോസ്ക്കില്‍ 4-5 ദിവസം വരെ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനാകും. 52,000 രൂപയാണ് വില. പാതയോര മത്സ്യവില്പനയില് പൊടിപടലം, ഈച്ച, പ്രാണികള്‍ തുടങ്ങിയ പ്രശ്നങളില്ലാതെ മത്സ്യം പുതുമ നഷ്ടപ്പെടാതെ ലഭിക്കും. ഇതിനകം ഏഴ് കിയോസ്ക്കുകള്‍ നിര്‍മിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പിനായി 20 എണ്ണവും നിര്‍മിക്കും. സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍. രവി ശങ്കര്‍, എന്‍ഞ്ചിനീയറിങ്ങ് ഡിവിഷന് ഹെഡ് ഡോ. മനോജ് പി. സാമുവല്‍, ഡോ. മുരളി. എസ്, ജി. ഗോപകുമാര്‍, ബാബു. കെ.എസ്., പി.കെ. ഷൈമ, സിദ്ധീഖ്. വി.കെ, ഡി. അല്‍ഫിയ, ഡോ. അനീസ് റാണി ഡെല്‍ഫിയ, പി.കെ. ഷൈമ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: