ന്യൂദല്‍ഹി: ഈ സീസണിലെ ഇന്ത്യന്‍ പ്രീമയര്‍ ലീഗ് മത്സരങ്ങള്‍ നടത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പരിശോധിച്ചുവരുകയാണെന്ന് റിപ്പോര്‍ട്ട്. അവസാന മാര്‍ഗമെന്ന നിലയില്‍ ഇന്ത്യക്ക് പുറത്തും ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ ഒരുക്കമാണെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ബിസിസിഐ എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരുകയാണ്. വിദേശത്തായാലും മത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. നേരത്തെയും ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്ത് നടത്തിയിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എഎന്‍ഐ പറയുന്നു. 2009 ല്‍ ദക്ഷിണാഫ്രിക്കയും 2014 ല്‍ ഇന്ത്യയിലും യുഎയിലും ഐപിഎല്‍ അരങ്ങേറിയിട്ടുണ്ട്.
മാര്‍ച്ച്് 29 ന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപില്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അനിശ്ചതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് അവസാന തീരുമാനമായിട്ടില്ല. ഒക്‌ടോബറില്‍ ഓസ്‌ട്രേലിയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പ് സംബന്ധിച്ച് ഐസിസിയുടെ തീരുമാനം വന്നശേഷം ഐപിഎല്ലിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ബിസിസഐ വൃത്തങ്ങള്‍ അറിയിച്ചു. ലോകകപ്പ് സംബന്ധിച്ച് ഐസിസിയുടെ തീരുമാനം ഈമാസം പത്തിന് ഉണ്ടാകും.
ലോകകപ്പ് മാറ്റിവയ്‌ക്കുകയാണെങ്കില്‍ ആസമയത്ത് ഐപിഎല്‍ മത്സരങ്ങള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: