ന്യൂദല്‍ഹി: 2022 ലെ എഎഫ്സി വനിതാ ഏഷ്യാ കപ്പ് ഫുട്ബോളിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഡിസംബര്‍ മുതല്‍ 2023 ജനുവരിവരെയാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുക. അഹമ്മദാബാദോ നവി മുംബൈയോ മത്സരങ്ങള്‍ക്ക് വേദിയായേക്കും. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയും ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും.
ഇത് രണ്ടാം തവണയാണ് ഇന്ത്യ എഎഫ്സി വനിതാ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1980 ല്‍ ഈ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട്ട് നടന്നിരുന്നു. 1980, 1983 വര്‍ഷങ്ങളില്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ രണ്ടാം സ്ഥാനക്കാരായി. 1981 ല്‍ ഇന്ത്യ വെങ്കലം കരസ്ഥമാക്കി. 2003 ലാണ് ഇന്ത്യ അവസാനമായി ഈ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്.
എട്ട് മുതല്‍ പന്ത്രണ്ടു ടീമുകള്‍ വരെ 2022 ലെ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. ടീമുകള്‍ മൂന്ന് ഗ്രൂപ്പുകളിലായി പോരാടും. മൊത്തം ഇരുപത്തിയഞ്ച് മത്സരങ്ങള്‍ ഉണ്ടാകും. ഇന്ത്യക്ക് പുറമെ ചൈനീസ് തായ്പേയി, ഉസ്ബകിസ്ഥാന് എന്നീ രാജ്യങ്ങളും 2022 ലെ എഎഫ്സി വനിതാ ഏഷ്യാ കപ്പ് വേദിക്കായി മത്സര രംഗത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: