കൊച്ചി: സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പേരില്‍ കേരളാ പോലീസ് എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ തുടര്‍ നടപടികള്‍ പാടില്ലെന്ന് നിര്‍ദേശിച്ച ശേഷം സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
അഭിഭാഷകയുമായ അഡ്വ. വീണ നായര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിയാണ് വീണക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുനസംപ്രേഷണം ചെയ്യുന്നത് പിആര്‍ വര്‍ക്കാണെന്ന് വിമര്‍ശിച്ചതിന്റെ പേരിലാണ് വീണ നായര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: