ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയിൽ സ്ഥാപിതമായിട്ടുള്ള വൈറോളജി ലാബിൽ നിന്നുള്ള ആദ്യ കൊവിഡ് 19 പരിശോധന ഫലം ശുഭസുചകം. ഹൃദയസ്തംഭനംമൂലം മരണപ്പെട്ട ഒരാളിന്റെ ശ്രവ പരിശോധനയാണ് ആദ്യമായി കൊവിഡ് 19 കണ്ടെത്താനുള്ള പരിശോധനക്ക് തുടക്കമിട്ടത്. പരിശോധനഫലം നെഗറ്റീവായി്ട്ടാണ് കാണപ്പെട്ടത്. കുരങ്ങ് പനിക്കുള്ള കെ.എഫ്.ഡി പരിശോധന നടക്കു ലാബിൽ ബുധനാഴ്ച മുതലാണ് കൊവിഡ് 19 പരിശോധന തുടങ്ങിയത്. കൊവിഡ് പരിശോധനയുടെ ആദ്യ സ്റ്റെപ്പ് മാത്രമാണ് ഇവിടെ നടക്കുന്നത്. പി.സി.ആർ മെഷീൻ സ്ഥാപിതമാകുതോടെ പൂർണതോതിൽ ലാബ് സജ്ജമാകും.
കൊവിഡ് 19 വൈറസിനെ കണ്ടെത്താനുള്ള ആദ്യ സ്റ്റെപ്പായ ട്രൂനാറ്റ് മെഷീൻ കഴിഞ്ഞ ശനിയാഴ്ചയാണ് ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ എത്തിയത്. ഒരു മണിക്കൂർ കൊണ്ട് ശ്രവ പരിശോധന പൂർത്തീകരിച്ച് റിസൽറ്റ് അറിയാൻ കഴിയും. മണിക്കൂറിൽ രണ്ട് സാമ്പിളുകളാണ് പരിശോധിക്കാൻ കഴിയുക. ആലപ്പുഴ വൈറോളജി ലാബിൽ അയച്ച് പരിശീലിപ്പിച്ച രണ്ട് ലാബ് ടെകനീഷ്യൻമാരാണ് ഇവിടെയുള്ളത്. ഒരു ഡോക്ടറും ഒരു മൈക്രോ ബയോളജിസ്റ്റുമടക്കം ഏഴ് പേരാണ് ലാബിലുള്ളത്. പി.പി.ഇ കിറ്റ് ധരിക്കുന്നതിനും അഴിച്ചുമാറ്റുതിനുമുള്ള സ്ഥലവും സെക്മന്റേഷൻ മുറിയും സജ്ജീകരിച്ച് ലാബിന്റെ സുരക്ഷ ശക്തമാക്കുകയും ചെയ്തു.
അടിയന്തര ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കേസുകളിലും അസ്വഭാവിക മരണങ്ങൾ, ഗർഭിണികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവർ എന്നിവരുടെ ശ്രവസാമ്പിളുകളാണ് ഇപ്പോൾ ലാബിൽ കോവിഡ് 19 പരിശോധന നടത്തുത്. പി.സി.ആർ മെഷീൻ ലഭ്യമാകുന്നതോടെ കൊവിഡ് 19 സംബന്ധിച്ച പൂർണ്ണമായ ശ്രവ പരിശോധന നടത്തി കാലതാമസം കൂടാതെ റിസൽറ്റ് നൽകാൻ കഴിയും.
നിലവിൽ നടത്തുന്ന പരിശോധനയിൽ ഫലം നഗറ്റീവ് ആണങ്കിലും അത് പുറത്തുവിടുകയും, എന്നാൽ പോസറ്റീവ് കാണിക്കുകയാണങ്കിൽ ഉറപ്പാക്കുന്നതിനുവേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയും ചെയ്ത് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ പുറത്തുവിടുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: