വര്‍ക്കല: വര്‍ക്കല എംഎല്‍എ വി. ജോയി വര്‍ക്കല മൈതാനത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് പിന്തുണ നല്കാന് സിപിഎം പ്രവര്‍ത്തകര്‍ എത്തിയത് മാസ്ക് ധരിക്കാതെ. കൊറോണ വ്യാപനം തടയാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് നിരവധിപേര്‍ സാമൂഹിക അകലം പാലിക്കാതെ പോലീസിനെ കാഴ്ചക്കാരാക്കി ഒത്തുകൂടിയത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സമാപന യോഗം ഉദ്ഘാടനം ചെയ്തത്. മന്ത്രിക്കും എംഎല്‍എയ്ക്കും ഒപ്പം വേദിയില്‍ ഒത്തുകൂടിയ സിപിഎം നേതാക്കളും ജനപ്രതിനിധികളും മാസ്ക് ധരിച്ചിരുന്നത് അശാസ്ത്രീയമായിട്ടാണ്. മാസ്ക് കൃത്യമായി ധരിക്കാത്ത ആളുകളില്‍ നിന്നും 200 രൂപ മുതല്‍ 2,000 രൂപ വരെ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുമ്പോള്‍ സര്‍ക്കാരിന്റെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാസ്ക് ധരിച്ചില്ലെങ്കിലും പ്രശ്നമില്ലെന്ന നിലപാടാണ്.
എംഎല്‍എയ്ക്കൊപ്പം സിപിഎം ജില്ലാ കമ്മറ്റിയംഗവും ജില്ലാ പഞ്ചായത്തയംഗവുമായ ഷാജഹാന്, മുന്‍ ഏര്യാ സെക്രട്ടറി സുന്ദരേശന്, വര്‍ക്കല നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി നിതിന്‍, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ് തുടങ്ങിയവര്‍ അശാസ്ത്രീയമായി മാസ്ക് ധരിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: