പുനലൂര്‍: തെന്മല ഇക്കോ ടൂറിസത്തിന്റെ കവാടമായി നിലകൊള്ളുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമാണ് ഒറ്റക്കല്ലിലെ ദൃശ്യഗോപുരവും ലുക്കൗട്ട് തടയണയും. കൊറോണയുടെ കടന്നുവരവോടെ ആളൊഴിഞ്ഞ നിലയിലാണ് ഇവിടം. ദിവസവും നൂറുകണക്കിന് ആളുകള്‍ വന്നുപോയിരുന്ന ഇവിടെ ഫീസ് ഈടാക്കാതെ തന്നെ ഗോപുരവും മറ്റ് കാഴ്ചകളും കാണാന്‍ കഴിയുമായിരുന്നു. അതിനാല്‍ എന്നും ജനനിബിഡമായിരുന്ന ഇവിടം ഇന്ന് വിജനമാണ്. ഇതു പോലെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ ആളൊഴിഞ്ഞ് അനാഥാവസ്ഥയിലാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: