കൊല്ലം: ലോക് ഡൗണിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിറുത്തി വച്ചിരിക്കുന്ന കൊല്ലം-തിരുനെല്‍വേലി റെയില്‍വേ ട്രാക്കില്‍ മെറ്റല്‍ കൂനകള്‍. ഇടമണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തെ ഉദയഗിരി ഭാഗങ്ങളിലെ ട്രാക്കിലാണ് മെറ്റല്‍ കൂനകള്‍ കണ്ടെത്തിയത്. റെയില്‍വേ പോലീസും ആര്.പി.എഫും സ്ഥലത്തെത്തി പരിശോധന നടത്തി.
പാലരുവി- തിരുനെല്‍വേലി, താംബരം-കൊല്ലം, തെങ്കാശി- കൊല്ലം തുടങ്ങിയ നിരവധി ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്ന റെയില്‍വേ ട്രാക്കിലെ വിവിധ സ്ഥലങ്ങളിലാണ് മെറ്റല്‍ കൂനകള്‍ കണ്ടെത്തിയത്. സംഭവത്തെപ്പറ്റി ഗൗരവമായി അന്വേഷിക്കുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: