കാസര്‍കോട്: വളരെ ചെറിയ പ്രായത്തില്‍ തന്നെ ലഹരിമരുന്ന് മാഫിയയുടെയും മറ്റും വലയില്‍ അകപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അഞ്ജന ഹരീഷിന്റെ മരണത്തിന് പുറകില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ അന്വേഷണത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു. ഹോസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ജനയുടെ സംരക്ഷണമേറ്റെടുത്ത് കൂട്ടിക്കൊണ്ടുപോയി മാഫിയകള്‍ക്ക് മുന്നില്‍ അഞ്ജനയെ എറിഞ്ഞ് കൊടുത്ത് കൊലയ്‌ക്ക് കൊടുത്തതില്‍ മുഖ്യപങ്ക് വഹിച്ച ഗാര്‍ഗിയടക്കം മുഴുവന്‍ ആള്‍ക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതാണ്.
ഞാന്‍ വഞ്ചിക്കപ്പെട്ടുവെന്നും എനിക്ക് അമ്മയുടെ കൂടെ വന്ന് ജീവിക്കണമെന്നും അമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ച അഞ്ജന ഏതായാലും സ്വയം ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതു പോലെ തന്നെ ടൂറിസ്റ്റ് കേന്ദ്രമായ ഗോവയിലെ ഹോട്ടലില്‍ മാസങ്ങളോളം താമസിക്കാനും, മറ്റു ചിലവുകളും ആര് വഹിച്ചുവെന്നും, ആരുടെ ഫോണില്‍ നിന്നാണ് അഞ്ജന അമ്മയെ ബന്ധപ്പെട്ടതെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അഞ്ജനയുടെ ശരീരത്തില്‍ കണ്ട പീഡനത്തിന്റെയും പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയുടെയും അടയാളങ്ങളും തളിപ്പറമ്പിലുള്ള അഞ്ജനയുടെ വീട്ടില്‍ നടന്ന വീടാക്രമണ സംഭവങ്ങളും കൂട്ടി വായിക്കുമ്പോള്‍ വലിയ ഒരു മാഫിയ തന്നെ ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇനി ഒരു കുട്ടിക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ ഉള്ള സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.പി. ഷാജി, സംഘടനാ സെക്രട്ടറി കുഞ്ഞിരാമന്‍ കേളോത്ത്, മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമനാമുരളി എന്നിവര്‍ പുതുക്കൈയിലുള്ള അഞ്ജനയുടെ വീട് സന്ദര്‍ശിച്ച് കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: