തൊടുപുഴ: ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡൊനേറ്റ് യുവര്‍ സ്മാര്‍ട്ട്ഫോണ്‍ കാമ്പയിനിന്റെ ഭാഗമായി തൊടുപുഴയില്‍ രണ്ട് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്നാങ്കല്‍ മഠം കെ. രാമചന്ദ്രന് സ്മാര്‍ട്ട് ഫോണ്‍ കൊടുത്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ജില്ലാ ഓഫീസ് സെക്രട്ടറി സനല്‍ പുരുഷോത്തമന്, ജില്ലാ കമ്മിറ്റി അംഗം കെ സന്തോഷ്, യുവമോര്‍ച്ച തൊടുപുഴ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അര്ജുന് രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
വീട്ടിലുള്ള ഉപയോഗ യോഗ്യമായതോ പുതിയതോ ആയ സ്മാര്‍ട്ട് ഫോണ്‍ ആണ് ഫോണില്ലാതെ പഠിക്കുവാന്‍ സാധിക്കാത്ത കുട്ടികളെ കണ്ടെത്തി നല്‍കുന്നത്. സ്മാര്‍ട്ട് ഫോണ്‍ കൊടുക്കുവാന്‍ തയ്യാറാകുന്നവര്‍ നേരിട്ട് തന്നെ ഇവ കൊടുക്കാനും പാര്‍ട്ടി സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: