ഇടുക്കി: ജില്ലയില്‍ ഇന്നലെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആറ് പേര് കുവൈറ്റില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും രണ്ട് പേര് ദല്‍ഹിയില്‍ നിന്നും വന്നവര്‍. ഇതോടെ ജില്ലയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 18 ആയി. ഇതില്‍ ഒരാള്‍ മലപ്പുറത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണുള്ളത്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 43 ആയി കൂടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേരും സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ ആകെ 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ജൂണ്‍ ഒന്നിനാണ് എല്ലാവരുടേയും സ്രവം ശേഖരിച്ചത്.
തിങ്കളാഴ്ച രോഗം കണ്ടെത്തിയ 29കാരിയായ നഴ്സിന്റെ ഭര്‍ത്താവി(31) നും ഭര്‍തൃമാതാ(54) വിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കാല്‍വരിമൗണ്ട് സ്വദേശികളായ ഇവര്‍ മൂന്നും പേരും ഒരുമിച്ച് ന്യൂദല്‍ഹിയില്‍ നിന്ന് മെയ് 22ന് എത്തിയതായിരുന്നു. യുവതി ഗര്‍ഭിണി ആണ്. ട്രെയിന്‍മാര്‍ഗം എറണാകുളത്തെത്തുകയും അവിടെ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. യുവതതിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവരുടെ സ്രവം സാമ്പിള്‍ ശേഖരിച്ചത്. ഇവര്‍ മൂവരും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. യുവതിയെ പ്രത്യേക പ്രസവ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ചെന്നൈയില്‍ നിന്ന് വന്ന കട്ടപ്പന വാഴവര സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് മൂന്നാമത്തെയാള്‍. മെയ് 21നാണ് കുമളി ചെക്ക് പോസ്റ്റ് വഴി ഇവര്‍ വന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഒമ്പത് പേര് കൂടിയുണ്ടായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരേയും ഇടുക്കിയിലെ ആശുപത്രിയിലേക്ക് മാറ്റി.
കുവൈറ്റില്‍ നിന്ന് മെയ് 27ന് വന്ന കട്ടപ്പന കൊച്ചുതോവാള സ്വദേശിനി(48) ആണ് നാലാമത്തെയാള്‍. തൊടുപുഴയിലെ കെയര്‍ സെന്ററിലാണ് കഴിഞ്ഞിരുന്നത്. പാമ്പാടുംപാറ സ്വദേശിയായ 32കാരി, 35 വയസ് വീതമുള്ള പീരുമേട് സ്വദേശികളായ രണ്ട് യുവതികള്‍, 34 വയസുള്ള മൂന്നാര്‍ ദേവികുളം സ്വദേശിനി, നെടിയശാല സ്വദേശിയായ മുപ്പത്തേഴുകാരന് എന്നിവര്‍ മെയ് 28നാണ് കുവൈറ്റില്‍ നിന്നെത്തിയത്. ഇവരെല്ലാം തൊടുപുഴയിലെ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരെയെല്ലാം തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ള എട്ട് പേരില്‍ ചിലരുടെ രണ്ടാമതെടുത്ത സ്രവ പരിശോധന ഫലം വരാനുണ്ട്. ഇന്നോ നാളെയോ ഇത് ലഭിക്കുമെന്നാണ് ഡിഎംഒ എന്‍. പ്രിയ വ്യക്തമാക്കുന്നത്. നിലവില്‍ ആശങ്കയ്ക്ക് വകയില്ലെന്നും പുറത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്കാണ് രോഗമുള്ളതെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശനം ജന്മഭൂമിയോട് പറഞ്ഞു. ജനങ്ങള്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നെടുങ്കണ്ടം: ജില്ലയില്‍ ഹോട്ട്സ്പോട്ടില്‍ (കണ്ടെയ്ന്മെന്റ് സോണ്‍) ഉള്‍പ്പെട്ടിരുന്ന വണ്ടന്മേട്, കരുണാപുരം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഈ വാര്‍ഡുകളില്‍ നിലവിലുണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ പൊതുവായ നിയന്ത്രണങ്ങള്‍ തുടരും. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ 8, 11, 12 വാര്‍ഡുകളില്‍ ഹോട്ട്സ്പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: