ന്യൂദല്‍ഹി: ഭക്ഷണം തേടിയിറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് പടക്കം നിറച്ച കൈതച്ചക്ക നല്കി കൊന്ന സംഭവത്തില്‍ കേരള സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. ക്രൂരകൃത്യത്തിന് പിന്നിലുള്ള കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് കേരളത്തിലെ വനം വകുപ്പിനോട് കേന്ദ്രവനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.
തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെള്ളിയാര്‍ പുഴയിലെ തെയ്യം കുണ്ടിലാണ് പടക്കം പൊട്ടി വായും വയറും തകര്‍ന്ന കാട്ടാന നദിയില്‍ നിന്ന നിലയില്‍ ചരിഞ്ഞത്. സംഭവത്തില്‍ തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസ്സെടുത്ത് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പടക്കത്തിന്റെയോ കൈതച്ചക്കയുടെയോ അവശിഷ്ടങ്ങളൊന്നും ഇതുവരെ തോട്ടങ്ങളില്‍നിന്നു ലഭിച്ചിട്ടില്ല.
മെയ് 27 നാണ് ഏകദേശം 15 വയസ്സുള്ള ഗര്‍ഭിണിയായ കാട്ടാനയെ കണ്ടെത്തിയത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളായിരുന്നു. പിന്നീട്, ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആന കഴിച്ചുകൂട്ടുകയായിരുന്നു. കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് പിടിച്ച് കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തൃശൂരിലെ അസ്സി.ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ.ഡേവിഡ് എബ്രഹാമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. നാവും, കീഴ്ത്താടിയും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. പന്നികളെ ഓടിക്കാന്‍ പഴങ്ങളിലും മറ്റും പടക്കം നിറക്കുന്ന രീതി പാലക്കാടന്‍ മേഖലകളിലുണ്ട്. പക്ഷെ ഇത്തരത്തില്‍ ആനയുടെ വായ തകര്‍ന്ന് ചെരിയുന്ന സംഭവം ആദ്യമാണെന്നാണ് വനം വകുപ്പ് അധികൃതരുടെ വാദം.ഇപ്പോഴും തോട്ട മേഖലകളില്‍ പന്നിപ്പടക്കം കര്‍ഷകര്‍അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.വായില്‍ പുഴുവരിച്ചുള്ള വൃണവുമായി ആനയെ കണ്ടെത്തുമ്പോള്‍ തന്നെ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു. വയറില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളത്തില്‍ നിലകൊണ്ട ആന വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ചെരിഞ്ഞതെന്നാണ് ആനയെ പോസ്റ്റ്മോര്ട്ടംറിപ്പോര്ട്ടില്.
കേരളത്തില്‍ നടന്ന ക്രൂരതക്കെതിരെ ഇന്ത്യയിലെമ്പാടും പ്രതിഷേധം അലയടിച്ചിട്ടുണ്ട്. ഹോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍, മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ക്രൂരതക്കെതിരെ രംഗത്തുവന്നു. ഈ ക്രൂരസംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരോട് കോഹ്ലി അടക്കം ഈ ക്രൂരതയെ അപലപിച്ച് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: