തൃശൂര്‍: സേവാഭാരതിയുടെ പരിസ്ഥിതി സംരക്ഷണപദ്ധതിയായ ഗ്രാമവൈഭവത്തിലൂടെ ഒരുലക്ഷം പേര് ഒരു കോടി ഫലവൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്നു. ജൂണ്‍ 5 മുതല്‍ ആഗസ്റ്റ് 17 വരെ നീണ്ടുനില്‍ക്കുന്ന ഈ ബൃഹത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വ്വഹിക്കും.
രാജ്ഭവനില്‍ ഇന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ ദേശീയ സേവഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ.പ്രസന്നമൂര്‍ത്തി, സംസ്ഥാന സെക്രട്ടറി ഡി.വിജയന്, തിരു.ജില്ലാപ്രസിഡന്റ് ഡോ.രഞ്ജിത്ത് ഹരി എന്നിവര്‍ ചേര്‍ന്നു ഫലവൃക്ഷതൈകള്‍ ഏറ്റുവാങ്ങും.
മെയ്മാസം 20 മുതല്‍ മാവ്, പ്ലാവ്, സപ്പോട്ട, നാരകം, പേര, ചാമ്പ, ഞാവല്‍, റംബൂട്ടാന്, മാങ്കോസ്റ്റിന്‍, മുരിങ്ങ, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകള്‍ മുളപ്പിക്കുന്നതിനുള്ള പദ്ധതി കേരളത്തിലാകമാനം ആരംഭിച്ചു. തൈകള്‍ വച്ച് പിടിപ്പിക്കുന്നതിനു 14 ജില്ലകളിലെ 5000 പദ്ധതി പ്രദേശങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞു.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍, കലാസാംസ്കാരിക നായകന്മാര്, സന്നദ്ധ സംഘടനാ നേതാക്കള്‍, കര്‍ഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യക്ഷന്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കൊണ്ട് സമാജ ഉത്സവമായിട്ടാണ് ഈ നൂതനമായ പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: