കുവൈത്ത് സിറ്റി: പ്രതിസന്ധിയിലായ വ്യാവസായിക ലോകത്തെ സംരക്ഷിക്കാന്‍ കുവൈത്തില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറക്കുന്നു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്കി തൊഴില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതായാണ് റിപ്പോർട്ട്.
ഭേദഗതി പാര്‍ലമെന്റിന്റെ ധനകാര്യ സമിതിയുടെ പരിഗണനക്ക് വിട്ടു. കുറഞ്ഞ കൂലി എത്രയെന്ന് മന്ത്രിസഭ തീരുമാനിക്കും. വളരെ തുച്ഛമായ വേതനക്കാര്‍ക്ക് ഇളവ് നല്‍കിയേക്കുമെന്നാണ് പ്രതീക്ഷ. വേതനം നൽകുമ്പോൾ ജോലി ചെയ്ത മണിക്കൂറുകള്‍ കണക്കാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മാര്‍ച്ച് മാസം മുതല്‍ പ്രവര്‍ത്തനം നിലച്ച കമ്ബനികള്‍ വീണ്ടും തുടങ്ങാന്‍ ഇത് പ്രേരണയാകും. നിലവിലെ ശമ്പളത്തിന്റെ പകുതി കൊടുത്താല്‍ മതിയാകുമെന്നാണ് ഭരണാധികാരികള്‍ പറയുന്നത്. ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: