മുംബൈ: കോവിഡ് ബാധിച്ച് മരിക്കുന്ന മുസ്ലിങ്ങളുടെ ശവസംസ്കാരചടങ്ങുകള്‍ക്കുള്ള ചുമതല മത തീവ്രവാദസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് നല്കിയ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തം. ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് ഒരു മാസം മുന്‍പ് പുറത്തിറക്കിയ ഉത്തരവില്‍ ശിവസേന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയത്.
ഉത്തരവില്‍ പറയുന്ന് ഇപ്രകാരമാണ്- കോവിഡ് 19 മൂലം ഏതെങ്കിലും മുസ്ലിം മതസ്ഥര്‍ മരിച്ചാല്‍ എല്ലാ ആശുപത്രികളും പോപ്പുലര്‍ ഫ്രണ്ടിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരെ അറിയിക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ ടാസ്ക്ഫോഴ്സ് അംഗങ്ങളാകും ശവസംസ്കാരം നടത്തുക. ഉത്തരവിനൊപ്പം ബന്ധപ്പെടേണ്ട നാലു പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പേരും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഒരു സംഘടനയ്ക്കു മുസ്ലിങ്ങളുടെ ശവസംസ്കാരചടങ്ങിനുള്ള അവകാശം നല്‍കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇത് അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഫഡ്നാവിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: