ന്യൂദല്‍ഹി : ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശത്ത് നിന്നുള്ള ഫണ്ടിനായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരവും മകന് കാര്‍ത്തി ചിദംബരവും നിയമ വിരുദ്ധ ഇടപെടലുകള്‍ നടത്തിയതായി കണ്ടെത്തല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
2007ല്‍ യുപിഎ സര്‍ക്കാരില്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കേ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) അനുമതിക്കായി പി. ചിദംബരം പ്രത്യേകം താത്പ്പര്യം ചെലുത്തി ഇടപെട്ടതായാണ് ആരോപണം.
അഞ്ച് കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനാണ് എഫ്ഐപിബി അനുമതി നല്‍കിയത്. എന്നാല്‍ ഇതിന്റെ മറവില്‍ 305 കോടിയുടെ വിദേശ നിക്ഷേപമാണ് ഐഎന്‍എക്സ് മീഡിയ സ്വീകരിച്ചത്. ഇവര്‍ക്ക് അഞ്ച് കോടി രൂപ കൈപ്പറ്റി കാര്‍ത്തി ചിദംബരം ഇവര്‍ക്ക് ആദായ നികുതി ഒഴിവാക്കി നല്‍കുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് 2017 മേയ് 15ന് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഐഎന്‍എക്സ് മീഡിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: