കൊല്ലം: യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. കടപ്പാക്കട എസ്.വി ടാക്കീസിന് സമീപം കോതേത്ത് നഗർ – 51 ൽ കിച്ചു എന്ന് വിളിക്കുന്ന ഉദയ്കിരൺ ( 25 ) ആണ് കൊല്ലപ്പെട്ടത്. പുള്ളിക്കട കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന നാലംഗ ഗുണ്ടാസംഘമാണ് അക്രമണം നടത്തിയത്.
നിരവധി കേസുകളിൽ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 11 മണിയോടെ കിച്ചുവിൻറെ വീട്ടിലെത്തി കുത്തിയത്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമായത്. കുത്തേറ്റ കിച്ചുവിനെ ആദ്യം നായേഴ്സിലും മെഡിസിറ്റിയിലും പ്രവേശിപ്പിച്ചുവെങ്കിലും നെഞ്ചിലേറ്റ കുത്ത് ആഴത്തിലുള്ളതായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പുലർച്ചെ നാലുമണിയോടെ ആണ് അന്ത്യം സംഭവിച്ചത്. മൊട്ട വിഷ്ണു മെഡിട്രിന ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: