കൊല്ലം: മലപ്പുറം വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതില്‍ മനംനൊന്ത് ദേവിക എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതില്‍ ജില്ലയിലുടനീളം യുവമോര്‍ച്ചയും എബിവിപിയും പ്രതിഷേധിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈസ്ക്കൂള് ജംഗ്ഷനില്‍ നിന്നും പ്രകടനമായി വന്ന് ഡിഡിഇ ഓഫീസിനു മുന്പില് മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ സമരം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം ഉത്ഘാടനം ചെയ്തു.
സമൂഹത്തിന്റെ താഴെതട്ടിലുള്ള രണ്ടരലക്ഷത്തിലധികം കുടുംബത്തിലെ വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ കഷ്ടപ്പെടുന്നതെന്ന് വിഷ്ണു പട്ടത്താനം പറഞ്ഞു. കേരളത്തിലെ അവസാന വിദ്യാര്‍ത്ഥിക്കും ഓണ്‍ലൈന്‍ പഠന സൗകര്യമുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നുവെങ്കില്‍ ദേവികയുടെ ജീവനും മറ്റനേകം വിദ്യാര്‍ത്ഥികള്‍ക്ക് പഠനവും നഷ്ടമാകുമായിരുന്നില്ല.
വിദ്യാഭ്യാസത്തിലും പണക്കാരനെന്നും, പാവപ്പെട്ടവനെന്നും വിവേചനം നടത്തുന്ന സര്‍ക്കാര്‍ നീചന്മാരുടെ സര്‍ക്കാരാണെന്ന് വിഷ്ണു പട്ടത്താനം ആരോപിച്ചു. യുവമോര്‍ച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിത് ചോഴത്തില്‍, അഭിലാഷ്, ഗോകുല്‍ നേതാക്കളായ ജമുന് ജഹാംഗീര്‍,ബിനോയ്മാത്യൂസ്, വിഷ്ണു കടപ്പാക്കട, ദിനു എന്നിവര്‍ പങ്കെടുത്തു.
എബിവിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് പ്രതിഷേധം നടത്തി. പ്രതിഷേധ പരിപാടിയില്‍ അരുണ്‍ വി കുമാര്‍, എസ് സുമേഷ്, സൂരജ് സോമന്, അനന്തു എന്നിവര്‍ പങ്കെടുത്തു.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പത്തനാപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂര്‍ സതീഷ് പ്രതിഷേധപ്രകടനം ഉത്ഘാടനം ചെയ്തു.
കുണ്ടറയില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനല്‍ മുകളുവിളയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ പരിപാടി യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പെരുമ്പുഴ ധനീഷ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: