
കാസര്‍കോട്: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കാരണം കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നാരോപിച്ച് യുവമോര്‍ച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം ഉപരോധിച്ചു. ലോക് ഡൗണ്‍ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താന്‍ തീരുമാനിച്ചവര്‍ വേണ്ടത്ര ഒരുക്കം നടത്താത്തതാണ് ഈ ദുരന്തത്തിന് കാരണം. വിദ്യാഭ്യാസ മന്ത്രിയുടെ മൂക്കിന് താഴെ ഒരു വിദ്യാര്‍ത്ഥിനിയുടെ ദാരുണ അന്ത്യത്തിന് കാരണമായവര്‍ ആരായാലും നടപടി വേണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ധനഞ്ജയന് മധൂര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് രക്ഷിത് കെദില്ലായ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ജോസ്ടി, ട്രഷറര്‍ ജിതേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി അജിത് കുമാരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ കാര്യലയത്തിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധസമരം നടത്തി. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് പറക്കളായി ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി സാഗര്‍ തെക്കെ തലക്കല്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി അംഗം ജനകരാജ്. തുടങ്ങിയയര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: