കുമ്പള: കോവിഡ് സാമൂഹികവ്യാപന സാധ്യതാ പരിശോധനയുടെ ഭാഗമായി സ്രവസാമ്പിളെടുക്കാനെത്തിയ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകര റായിയുടെ പരാതിയില്‍ റസാക്ക്, ഷംസുദ്ദീന്, മുസ്തഫ തുടങ്ങി 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തതായി കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ് അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പെര്‍വാഡ് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും ആരോഗ്യ നിയമ നിയമ ലംഘനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പരിസരവാസികളുടെ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ ഇവര്‍ക്ക് കുമ്പള പെര്‍വാഡ് കടപ്പുറത്ത് ജോലി പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്നിരുന്നു.
നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ ആരോഗ്യപ്രവര്‍ത്തകര്‍ കടപ്പുറത്ത് സാമൂഹിക ഉപകേന്ദ്രത്തില്‍ വെച്ച് സ്രവമെടുക്കുന്നതിനിടെ ജോലി തടസപ്പെടുത്തുകയായിരുന്നു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സ്രവസാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു ഡോക്ടര്‍മാരുടെ ലക്ഷ്യം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 16 പേരുടെ സ്രവമെടുക്കാനാണ് തീരുമാനിച്ചിരുന്നത്. ഒരു കുട്ടിയുടെ അടക്കം അഞ്ചുപേരുടെ സ്രവമെടുക്കാനുള്ള ഒരുക്കത്തിനിടെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ സംഘം സാമ്പിളെടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാരെ തടയുകയായിരുന്നു.
ഒരുകൂട്ടമാളുകള്‍ ചീത്തവിളിയും ഭീഷണിയുമായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ നടത്തിയാല്‍ ഇവിടെയും രോഗവ്യാപനമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
ഡോക്ടര്‍മാരും ആരോഗ്യപ്രവര്ത്തകരുമെത്തിയ വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭീഷണി കാരണം സ്രവസാമ്പിള്‍ ശേഖരണം തുടരാനായില്ല. ഡോ. സിദ്ധാര്‍ഥ് രവീന്ദ്രന്, ഡോ.ഡോ ഷാഹിന്‍ ഹ്സദ, ഡോ. ദിവ്യ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കുമ്പള പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും വന്ന കൊവിഡ് ബാധിതരുമായി ഇടപഴകുന്നവരുടെ പട്ടിക ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാക്കിവരികയായിരുന്നു. ഈ പട്ടികയില്‍ പെടുന്നവരെ നിശ്ചിതകേന്ദ്രങ്ങളില്‍ വിളിച്ചുവരുത്തി സ്രവം പരിശോധനയ്ക്കെടുക്കുന്നത്. അതനുസരിച്ചാണ് സ്രവമെടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: