പത്തനാപുരം: മകന്റെ നീറുന്ന ഓര്‍മ്മകളുമായി കഴിയുന്ന കുട്ടിയമ്മയ്ക്ക് നവതി ആശംസകള്‍ നേരാനായി നാടിന്റെ കാവല്പോരാളികളെത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരജവാന് സജീവ് ഗോപാലപിളളയുടെ ആവണീശ്വരം നെടുവന്നൂരിലെ വസതിയിലെത്തിയാണ് തലവൂര്‍ സൈനിക കൂട്ടായ്മ പ്രവര്‍ത്തകര്‍ കുട്ടിയമ്മയ്ക്ക് ആശംസകള്‍ അറിയിച്ചത്.
സജീവിന്റെ സ്മ്യതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അമ്മയെ പൊന്നാടയണിച്ച് സൈന്യത്തിന്റെ ആദരവ് അറിയിച്ചു.
അമ്മയ്ക്കായി കയ്യില്‍ കരുതിയ ഉപഹാരവും സമ്മാനിച്ചു. തുടര്‍ന്ന് നെടുവന്നൂരിലുളള സ്മതിമണ്ഡപത്തിലും സൈനിക കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ഇരുപത്തിയഞ്ചാമത്തെ വയസിലാണ് സജീവ് മാതൃരാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചത്. നവതിയുടെ പൂര്‍ണതയിലെത്തി നില്‍ക്കുമ്പോഴും സജീവിന്റെ ഓര്‍മ്മകള്‍ മാത്രമാണ് കുട്ടിയമ്മയുടെ മനസ് നിറയെ. തലവൂര്‍ സൈനിക കൂട്ടായ്മ പ്രവര്‍ത്തകരായ അനില്‍കുമാര്‍, ബാലമുരുകന്, മധുസൂദനന്‍പിള്ള, സജു, ജോബിന്, ശംഭു, വിഷ്ണു, ജിഷ്ണു, അനീഷ്, ബിജു, പ്രതീഷ് തുടങ്ങിയവര്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: