മണ്ണാര്‍ക്കാട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തിയ എടത്തനാട്ടുകര ഉപ്പുക്കുളം, തിരുവിഴാംകുന്ന് കരടിയോട് ഊരുകളിലെ 63 വനവാസി കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തുന്നതിന് നടപടി കള്‍ ആരംഭിച്ചു.
2018-19 വര്‍ഷങ്ങളിലെ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് കേരള പുനര്‍ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്.
രണ്ടുവര്‍ഷമായി എടത്തനാട്ടുകരയിലെ വനിതാ വ്യവസായ കോംപ്ലക്സ് കെട്ടിടത്തില്‍ കഴിയുന്ന ഉപ്പുക്കുളം നിവാസികളുടെ ദുരിതം സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിയുണ്ടായത്.
ഈ മാസം 30ന് മുന്‍പ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തികരിക്കാന്‍ എന്‍.ഷംസുദ്ദീന് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഗുണഭോക്താക്കളും എസ്ടി പ്രൊമോട്ടര്‍മാരും യോഗത്തില്‍ സംബന്ധിച്ചു. നിര്‍ദ്ദേശിക്കപ്പെട്ട ഭൂമി ഗുണഭോക്താക്കള്‍ക്ക് പരിശോധിക്കാമെന്ന് എംഎല്‍എ പറഞ്ഞു.
ഉപ്പുക്കുളം മേഖലയിലുള്ളവര്‍ക്ക് വേണ്ടി അവര്‍ തന്നെ കണ്ടെത്തിയ ഭൂമിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാനും നിയമാനുസൃതം രജിസ്ട്രേഷന് നടപടികളുമായി മുന്നോട്ടു പോകാനും ഗുണഭോക്താക്കളുടെ യോഗം തീരുമാനിച്ചു. ഇരു യോഗങ്ങളിലും എംഎല്‍എക്കു പുറമെ തഹസില്‍ദാര്‍ ബാബു
രാജ ്, പി.ഒ. അജിത്, വില്ലേജ് ഓഫീസര്‍ ഉദയന്‍, ജനപ്രതിനിധികളായ പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍, രജി ,മെഹര്ബാന്, റഷീദ് ആലായന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: