ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിനെ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും റോഡുകള്‍ അടച്ചിട്ടില്ല.കൊറോണ ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളെയും കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
തിങ്കളാഴ്ച ഉത്തരവ് വന്നിട്ടും ചൊവ്വാഴ്ചയും റോഡുകള്‍ അടച്ചിട്ടില്ല. ഇത് മൂലം ഇളവുകള്‍ ദുരുപയോഗം ചെയ്ത് നിരവധി വാഹനങ്ങളാണ് കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ട വാര്‍ഡുകളിലൂടെ നിരുപാധികം സഞ്ചരിക്കുന്നത്.
അടച്ചിടല്‍ നടപ്പാക്കാനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും പഞ്ചായത്ത്തല നിരീക്ഷണ സമിതി ചേര്‍ന്നിരുന്നു. എന്നാല്‍ വാര്‍ഡ്തല നിരീക്ഷണ സമിതികള്‍ ചേര്‍ന്ന ശേഷം റോഡുകള്‍ അടച്ചിടാമെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
ഓരോ മൂന്ന് വാര്‍ഡുകളില്‍ നിന്നും പുറത്തേക്ക് പോകാന്‍ വേണ്ടി ഒരു റോഡ് തുറന്നിടാനും തീരുമാനിച്ചിട്ടുണ്ട്്. പഞ്ചായത്തിന്റെ അതിര്‍ത്തി റോഡുകളും അടച്ചിടും. എന്നാല്‍ കഴിഞ്ഞ ദിവസം മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയതിനാല്‍ അവശ്യസാധന സര്‍വീസ് ഒഴികെയുള്ള മറ്റ് കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: