Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് ബാധിച്ച് മരിച്ച വൈദികന് വൈറസ് ബാധ ഏറ്റത് എങ്ങനെ?: ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്; കേരളത്തില്‍ സാമൂഹികവ്യാപന ആശങ്ക ശക്തം

പേരൂര്‍ക്കട ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഒപ്പം, ഒമ്പതു ഡോക്റ്റര്‍മാരോടു ക്വാറൈന്റിനിലേക്ക് പോകാനും നിര്‍ദേശിച്ചു. മെഡിക്കല്‍ കോളെജില്‍ വൈദികനുമായി അടുത്ത് ഇടപഴകിയ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്രവ പരിശോധന നടത്തും.അതേസമയം, ആശുപത്രികളില്‍ അടക്കം വൈദികനെ കാണാന്‍ നിരവധി ആള്‍ക്കാര്‍ എത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതും ആശങ്കയ്‌ക്ക് ഇടനല്‍കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 10:26 am IST
in Kerala

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വൈദികന് എവിടെ നിന്നു രോഗം പിടിപെട്ടു എന്നറിയാതെ ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇതിനു മുന്‍പും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍ഗോഡ് ചക്ക വീണ് പരുക്കേറ്റയാളുടെ സാംപിള്‍ പരിശോധിച്ചപ്പോഴും കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ഇത്തരത്തില്‍ രോഗഉറവിടം കണ്ടെത്താനാകാതെ വരുന്നത് രോഗത്തിന്റെ സാമൂഹികവ്യാപന സാധ്യതയിലേക്കാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.  

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ് മരണപ്പെട്ട ഫാദര്‍ കെജി വര്‍ഗീസ്. ഇദ്ദേഹത്തിന് 77 വയസ്സായിരുന്നു. ഇന്നലെ രാവിലെയാണ് ഫാദര്‍ വര്‍ഗീസ് മരണപ്പെട്ടത്. ഇദ്ദേഹം ശ്വാസകോശത്തില്‍ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നേരത്തേ പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഒപ്പം, ഒമ്പതു ഡോക്റ്റര്‍മാരോടു ക്വാറൈന്റിനിലേക്ക് പോകാനും നിര്‍ദേശിച്ചു. മെഡിക്കല്‍ കോളെജില്‍ വൈദികനുമായി അടുത്ത് ഇടപഴകിയ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്രവ പരിശോധന നടത്തും.അതേസമയം, ആശുപത്രികളില്‍ അടക്കം വൈദികനെ കാണാന്‍ നിരവധി ആള്‍ക്കാര്‍ എത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതും  ആശങ്കയ്‌ക്ക് ഇടനല്‍കുന്നതാണ്.  

ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ് വൈദികനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് അപ്പോള്‍ കൊവിഡ് കണ്ടെത്തിയിരുന്നില്ല എന്നാണ് അറിയുന്നത്. ശ്വാസകോശത്തിലെ രോഗബാധ കൂടാതെ ഫാദര്‍ വര്‍ഗീസിന് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പുറത്ത് വന്നത്.  ഏപ്രില്‍ 20ന് ഫാദര്‍ വാഹനാപടകത്തില്‍പ്പെട്ട് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ചികിത്സയ്‌ക്ക് ശേഷം മെയ് 20ന് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് മെയ് 30ന് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അത്.

പനി ഉണ്ടായിരുന്നത് പിന്നീട് മൂര്‍ച്ഛിച്ച് ന്യൂമോണിയ ആയി മാറി. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്‌ക്ക് അയച്ചത്. മരണശേഷം പുറത്ത് വന്ന പരിശോധനാ ഫലത്തിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. ഇദ്ദേഹത്തിന്റെ സ്ഥലമായ നാലാഞ്ചിറയില്‍ ഇതുവരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫാദര്‍ വര്‍ഗീസിന്റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ 11 ആയി ഉയര്‍ന്നിരിക്കുകയാണ്.

Tags: deathCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.