Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൊതുമരാമത്ത് റോഡ് ടാറിംഗ് നടന്ന് അടുത്ത ദിവസം തകർന്നു, അഴിമതി ആരോപണവുമായി ജനങ്ങൾ

വള്ളിത്തോട് ആനപ്പന്തിക്കവല - മുടയരഞ്ഞി -ചരൾ - പുല്ലമ്പാറത്തട്ട് പൊതുമരാമത്ത് റോഡ് ടാറിംഗ് നടന്ന് അടുത്ത ദിവസം തകർന്നു അഴിമതി ആരോപണവുമായി ജനങ്ങൾ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 2, 2020, 08:31 pm IST
in Kannur
ടാറിംഗ് കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ തകർന്ന ആനപ്പന്തിക്കവല - ചരൾ റോഡ്

ടാറിംഗ് കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ തകർന്ന ആനപ്പന്തിക്കവല - ചരൾ റോഡ്

ഇരിട്ടി : വള്ളിത്തോട് ആനപ്പന്തിക്കവല – മുടയരഞ്ഞി – ചരൾ – പുല്ലമ്പാറത്തട്ട് പൊതുമരാമത്ത് റോഡ് മെക്കാഡം ടാറിംഗ് നടന്ന് അടുത്ത ദിവസം തന്നെ തകർന്നു. റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായി ജനങ്ങൾ ആരോപിച്ചു.  5.8 കിലോമീറ്റർ നീളം വരുന്ന റോഡ് നിർമ്മിക്കാൻ 5. 4  കോടി രൂപയാണ് ചിലവ്. മുൻപ് 3. 8 മീറ്റർ വീതിയിൽ ഉണ്ടായിരുന്ന റോഡ്  അഞ്ചര മീറ്ററാക്കിയാണ് മെക്കാഡം ടാറിംഗ്  ചെയ്യുന്നത്. 

ചരൾ  മേഖലയിൽ ആദ്യഘട്ട ടാറിംഗ് എന്ന നിലയിൽ രണ്ടു കിലോമീറ്റർ റോഡാണ് ബിറ്റുമീൻ മെക്കാഡം നടത്തിയത്. 28, 29 , 30 തീയതികളിലാണ്  പ്രവർത്തി നടന്നതെങ്കിലും 31 ന് തന്നെ ടാറിംഗ് മുഴുവൻ ഇളകി കരിങ്കൽ ജില്ലികൾ വാരി എടുക്കാവുന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഈ ഭാഗത്തെ ഇളകിക്കിടക്കുന്ന കരിങ്കൽ ജില്ലികൾ ജോലിക്കാരെ നിർത്തി വാരിക്കൂട്ടുകയാണ് ചെയ്യുന്നത്.  റോഡിൽ പാർശ്വ ഭിത്തികളോ വെള്ളം ഒഴുകിപ്പോകാനായി ആവശ്യമുള്ളിടത്ത് കലുങ്കുകളോ പണിതിട്ടില്ല. മുടയരഞ്ഞി ഭാഗത്ത് റോഡ് വീതികൂട്ടി നിർമ്മിക്കുന്നതിനായി കലുങ്ക് മണ്ണിട്ട് മൂടിയിരുന്നു. ഇത് പുനർ നിർമ്മിക്കാത്തതും മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കുമെന്നും ജനങ്ങൾ പറയുന്നു.  

റോഡ് പണിയിലെ അപാകതയെക്കുറിച്ച് ജനങ്ങളിൽ നിന്നും പരാതി  ഉയർന്നതിനെത്തുടർന്ന് പഞ്ചായത്ത്  പ്രസിഡന്റ്   ഷീജാ സെബാസ്ററ്യന്റെ നേതൃത്വത്തിൽ ഒരു യോഗം  വിളിച്ചെങ്കിലും പൊതുമരാമത്തു വകുപ്പ് എഇ  അതിൽ പങ്കെടുത്തില്ലെന്ന്  പ്രസിഡന്റ് പറഞ്ഞു. റോഡ് പൊളിഞ്ഞു എന്നത് സത്യമാണെന്നും എന്താണ് അപാകത ഉണ്ടായതെന്ന് അവർ വ്യക്തമാക്കിയിട്ടില്ലെന്നും തുടർ പ്രവർത്തികൾ പുതുതായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിരീക്ഷണത്തിൽ നടത്തുമെന്നും  പ്രസിഡന്റ് അറിയിച്ചു.  

മെക്കാഡം ടാറിങ്ങിന്റെ ആദ്യ ഘട്ടമാണ് തുടങ്ങിയതെന്നും ടാറിംഗ്  കഴിഞ്ഞ ഉടനെ മഴ തുടങ്ങുകയും ലോഡ് കയറ്റിയ ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരവധി കടന്നു പോയതുമാണ് പ്രശ്നത്തിനിടയാക്കിയതെന്ന് പൊതുമരാമത്ത് വകുപ്പ് എ ഇ പി. സനില പറഞ്ഞു. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ ഉണ്ടാവില്ല എന്ന് കരുതി റോഡ് അടച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽ പെട്ട ഉടനെത്തന്നെ കരാറുകാരനോട് ടാറിങ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നം പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രമേ രണ്ടാം ഘട്ട ടാറിംഗ് പുനരാരംഭിക്കൂ വെന്നും എ ഇ അറിയിച്ചു.

Tags: റോഡ്‌അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.