കൊല്‍ക്കത്ത: ബംഗ്ലാദേശ് ഭീകര സംഘടന നേതാവ് കേരളത്തില്‍ ‘അതിഥി’ തൊഴിലാളിയായി മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞെന്ന് കൊല്‍ക്കത്ത പോലീസ്. ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയിലെ മൂന്നാമനായ അബ്ദുള്‍ കരീമാണ് കേരളത്തില്‍ കഴിഞ്ഞിരുന്നതായി കണ്ടെത്തിയത്.കേരളത്തില്‍ ഇയാള്‍ ഡ്രൈവറുടെ വേഷത്തിലാണ് കഴിഞ്ഞത്. ഇയാളെ തിരിച്ചറിയാന്‍ കേരള പോലീസിന് കഴിഞ്ഞില്ലെന്നും കൊല്‍ക്കത്ത പോലീസ് വ്യക്തമാക്കുന്നു.
ബിഹാര്‍ ബോധ്ഗയ സ്ഫോടനമടക്കം ഇന്ത്യയിലും ബംഗ്ലാദേശിലും നിരവധി കേസുകളില്‍ പ്രതിയായ കൊടുംഭീകരനാണ് അബ്ദുള്‍ കരീം. കേരളത്തില്‍ കഴിഞ്ഞ ഇയാള്‍ ഡ്രൈവറായും മൊബൈല്‍ ഷോപ്പ് ജീവനക്കാരനായുമാണ് ജോലി നോക്കിയിട്ടുണ്ട്. ഭീകര ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുര്‍ഷിദാബാദ് കേന്ദ്രമായ ദുലിയാന്‍ മൊഡ്യൂളിന്റെ മേധാവിയാണ് പിടിയിലായ ഭീകരന്.
ഭീകരര്‍ക്ക് ആയുധമെത്തിക്കുക, നേതാക്കള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതും ഇയാളാണ്. കേരള സര്‍ക്കാരിന്റെ ‘അതിഥി’ തൊഴിലാളി മാസങ്ങളായി ഇയാള്‍ കേരളത്തില്‍ തങ്ങി. തുടര്‍ന്ന് കൊറോണ വൈറസ് വ്യാപിച്ചതോടെ കേന്ദ്രം ഏര്‍പ്പെടുത്തിയ ശ്രമിക്ക് ട്രെയിനില്‍ ഇയാളെ കേരളം കയറ്റി അയക്കുകയായിരുന്നു. ഇയാള്‍ മടങ്ങി കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് ഭീകരനെ തിരിച്ചറിയുകയും ഉടന്‍ അറസ്റ്റ് ചെയ്ത് സുരക്ഷിത താവളത്തിലേക്ക് മാറ്റുകയുമായിരുന്നു.
അബ്ദുള്‍ കരീം കേരളത്തില്‍ എവിടെയൊക്ക ജോലി നോക്കിയെന്നും, ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്നും എന്‍ഐഎയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി ഭീകരനെ വീണ്ടും കേരളത്തില്‍ എത്തിക്കും. കേരള പോലീസിന്റെ പിടിപ്പുകേടാണ് രാജ്യാന്തര തലത്തിലുള്ള ഒരു ഭീകരന് ഒളിവില്‍ കഴിയാല്‍ കാരണം. ആഭ്യന്തരവകുപ്പിന്റെ മറ്റൊരു പിടിപ്പ് കേടുകൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
2017 മുതല്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നിരവധി കേസുകളില്‍ അബ്ദുള്‍ കരീം പ്രതിയായിട്ടുണ്ട്. 2013ല്‍ നടന്ന ബോധ് ഗയ സ്ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: