അഞ്ചല്‍: പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ നൂറിലേറെപ്പവന്‍ സ്വര്‍ണ്ണത്തെക്കുറിച്ച് ഇതുവരെ ഒരക്ഷരവും മിണ്ടാതെ സൂരജും കുടുംബവും. സ്വര്‍ണ്ണം ഒളിപ്പിക്കുകയോ മറ്റാരേയോ ഏല്‍പ്പിക്കുകയോ ചെയ്തിരിക്കാമെന്ന് സംശയിക്കപ്പെടുന്നു.
സൂരജിന്റെ പ്രധാന സുഹൃത്തുക്കളുടെ മുഴുവന്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ് ഇവരെ വിശദമായി ചോദ്യം ചെയ്യും. സൂരജിന്റെ കുടുംബാംഗങ്ങളെ സ്ത്രീധനപീഡനത്തിനെതിരെയുള്ള നിയമം ചുമത്തി ചോദ്യം ചെയ്യാന്‍ വനിതാകമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
സൂരജിന്റെ അമ്മയും സഹോദരിയും കേസില്‍ പ്രതികളായേക്കും. സൂരജിന്റെ അച്ഛന് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിദഗ്ധ നിയമോപദേശം ലഭിച്ചിട്ടുള്ളത് കൊണ്ട് പഠിച്ചരീതിയിലാണ് പെരുമാറ്റം. നല്ല രാഷ്ട്രീയ പിന്‍ബലവും ഉണ്ട്. അതുകൊണ്ട് കരുതലോടെയാണ് അന്വേഷണ സംഘം നീങ്ങുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: