അഞ്ചല്‍: ശൂന്യമായിരുന്നു പള്ളിക്കൂടമുറ്റം… വര്‍ണബലൂണുകളും കുഞ്ഞുങ്ങളുടെ ആരവവുമില്ലാതെ…. വിദ്യാര്‍ത്ഥികളുടെ മനസില്‍ എന്നും തങ്ങിനില്ക്കുന്ന ദിനം ജൂണ്‍ ഒന്ന്. കളിയും ചിരിയും ചെറിയ ചെറിയ ചിണുങ്ങലുമായി അച്ഛന്റേയോ അമ്മയുടേയോ കരം പിടിച്ച് സ്കൂളിലേക്ക് പോകേണ്ട ദിനം. എന്നാല്‍ ആ ദിനത്തിലും വീട്ടില്‍ തന്നെ ഒതുങ്ങേണ്ടി വന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ മുറ്റവും ഇടനാഴികളും ഇന്ന് മൂകമായി.
കോവിഡ് എന്ന മഹാമാരി പടര്‍ന്ന് പിടിച്ചതിനാല്‍ ചരിത്രത്തിലാദ്യമായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരമായ ജൂണ്‍ മാസം വിദ്യാലയങ്ങളിലേക്ക് എത്താന്‍ കഴിയില്ല. വിദ്യാലയങ്ങള്‍ തങ്ങളുടെ പ്രിയ വിദ്യാര്‍ത്ഥികളുടെ വരവും കാത്ത് മൂകമായി നില്‍ക്കേണ്ടി വന്നു.എന്നാല്‍ ഈ ദിനം പ്രകൃതി മറന്നില്ല.
രാവിലെ പതിവുപോലെ ചാറ്റല്‍ മഴ ആരംഭിച്ചു. പ്രിയ വിദ്യാര്‍ത്ഥികളെ കുടചൂടിക്കാന് എന്നാല്‍ കുട ചൂടി ഒരു വിദ്യാര്‍ത്ഥി പോലും നിരത്തിലിറങ്ങിയില്ല. ഇനിയെത്ര നാള്വേണം പുത്തന്‍ ഉടുപ്പുകളുമിട്ട് തോളില്‍ ബാഗും കയ്യില്‍ കുടയുമായി ആ പഴയ വിദ്യാഭ്യാസ കാലം ഉടന്‍ തിരികെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: