ഇടുക്കി: സംസ്ഥാനത്ത് പ്രീ മൺസൂൺ എന്നറിയപ്പെടുന്ന വേനൽമഴയിൽ 7% വർദ്ധനവ്. 36.15 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 38.64 ആണ്. കഴിഞ്ഞ വർഷം 55% മഴ കുറഞ്ഞപ്പോഴാണിത്. ആറ് ജില്ലകളിൽ മഴ കുറഞ്ഞപ്പോൾ എട്ട് ജില്ലകളിൽ കൂടി. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഇന്നലെ പുറത്ത് വിട്ട കണക്ക് പ്രകാരം മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള കണക്കാണിത്.
പത്തനംതിട്ടയിൽ ആണ് ഏറ്റവും കൂടുതൽ മഴ കിട്ടിയത്: 49.53 സെ.മി. 73% മഴ ഇവിടെ കൂടി. കാസർഗോഡ് 54 % മഴ കുറഞ്ഞു. പാലക്കാട്- 31, തൃശൂർ- 27, മലപ്പുറം – 24, കണ്ണൂർ – 24, കോഴിക്കോട് – 3 % വീതവും മഴയിൽ കുറവുണ്ടായി. തിരുവനന്തപുരം – 63, കോട്ടയം 50, ആലപ്പുഴ- 15, കൊല്ലം- 13- എറണാകുളം- 8, ഇടുക്കി – 5, വയനാട് – 4 % വീതവും മഴ കൂടി. ഈ വർഷത്തെ ശീതക്കാലത്ത് 57% മഴ കുറഞ്ഞിരുന്നു. ഒരു സെ.മീ. താഴെയാണ് സംസ്ഥാനത്ത് ജനുവരി- ഫെബ്രുവരി മാസത്തിൽ കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: