അഞ്ചല്‍: ഉറക്കമിളച്ചിരുന്ന് ഡൗണ്‍ ലോഡ് ചെയ്തു. സര്‍ക്കാരിന്റെ ആപ്പില്‍ കയറി മദ്യത്തിനായി രജിസ്റ്റര്‍ ചെയ്തു. ഒടുവില്‍ അത് വലിയ ആപ്പായി.
ബെവ് ക്യൂ ആപ്പില്‍ മദ്യത്തിനായി രജിസ്റ്റര്‍ ചെയ്ത കൊല്ലം ഓയൂര്‍ സ്വദേശിക്ക് സര്‍ക്കാരിന്റെ അനുവാദം കിട്ടിയത് ഇടുക്കിയിലെ ബാറിലെ അഞ്ചാം നമ്പര്‍. കഴിഞ്ഞദിവസം രാത്രിയില്‍ 12.45ഓടെയാണ് ഓയൂര്‍ സ്വദേശി ഗോപാലകൃഷ്ണപിള്ള ബെവ്ക്യൂവില്‍ ഇടം തേടിയത്. അനുവാദം കിട്ടിയ മെസ്സേജില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തെ ബാറിലെ അഞ്ചാമത്തെ ടോക്കണും കിട്ടി.
ഈ ലോക്ക്ഡൗണ്‍ കാലത്ത് വണ്ടി വിളിച്ച് പോയി മദ്യം ശേഖരിച്ചുകളയാമെന്ന് കരുതിയതാണ്. എന്നാല്‍ സുഹൃത്തുക്കളും വീട്ടുകാരും വിലക്കി.
ജില്ലയില്‍ തന്നെ നിരവധി ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും ഉള്ളപ്പോള്‍ ബാര്‍ മുതലാളിമാരെ സഹായിക്കാന്‍ പിണറായി വിജയന്റെ ഒത്താശ്ശയോടെ ചെയ്തതാണ് ഈ തട്ടിക്കൂട്ട് ആപ്പെന്ന് മദ്യ ഉപഭോക്താക്കള്‍ തന്നെ ആരോപിക്കുന്നു. ഇത്തരത്തില്‍ അപ്രായോഗികമായ ആപ്പ് ഉപയോഗിക്കുന്നതിന് പണം കൂടിയിടാക്കുന്നതില് അസ്വസ്ഥരാണ് ഉപഭോക്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: