തിരുവനന്തപുരം: ദാരിദ്ര്യ രേഖയക്ക് താഴെയുള്ളവര്‍ക്ക് കേന്ദ്രം നല്കുന്ന 1000 രുപ സിപിഎം ഓഫീസിലൂടെ വിതരണം ചെയ്യുന്നു. ക്ഷേമ നിധികളിലൊന്നും അംഗമല്ലാത്ത പാവപ്പെട്ടവര്‍ക്ക് കൊറോണ കാലത്ത് സഹായം എന്ന നിലയിലാണ് കേന്ദ്രം പണം അനുവദിച്ചത്. കേരളത്തില്‍ 14 ലക്ഷത്തോളം പേര് ഇതിന് അര്‍ഹരായുണ്ട്.
കേന്ദ്രം നല്കുന്ന പണം സഹകരണ ബാങ്ക് വഴി വിതരണം ചെയ്യാമെന്നാണ് കേരളം ഉറപ്പു നല്‍കിയത്. പാര്‍ട്ടി ഭരണ സമിതിയുള്ള സംഘങ്ങളെ മാത്രമാണ് പണം വിതരണം ചെയ്യാനായി തെരഞ്ഞെടുത്തത്. പിന്നീട്സംഘങ്ങളിലെ സ്ഥലപരിമിതിയും ആളില്ലായ്മയും പറഞ്ഞ് വിതരണ കേന്ദ്രം സിപിഎം ഓഫീസുകളിലേക്ക് മാറ്റുകയായിരുന്നു
സംഘത്തിന്റെ വൗച്ചറുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ കൊണ്ടുവന്ന് അവിടെ വെച്ചാണ് പണം വിതരണം ചെയ്യുന്നത്. കേന്ദ്രം നല്കുന്ന പണം കിട്ടാന്‍ ജനം സിപിഎം ഓഫീസിനു മുന്നില്‍ ക്യു നില്ക്കുന്ന കാഴ്ചയാണ് പലയിടത്തും. പാര്‍ട്ടി നല്കുന്ന പണം എന്ന വിശ്വാസത്തില്‍ 1000 രൂപ വാങ്ങിപോകുന്നവരാണ് പലരും.
ഒരു ക്ഷേമനിധിയിലും ഉള്‍പ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ധനസഹായമായ 1000 രൂപയാണ് തങ്ങളുടേതാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പിണറായി സര്‍ക്കാറാണ് ഈ തുക നല്‍കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢനീക്കമാണ് നടത്തുന്നത്.
ബാങ്ക് സെക്രട്ടറിമാരുടെയും ചില ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഈ നീക്കം. റേഷന്‍ കടകളില്‍ അര്‍ഹരായ ആള്‍ക്കാരുടെ ലിസ്റ്റ് വന്നിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഫോണ്‍ തരപ്പെടുത്തി വിളിച്ചുവരുത്തിയാണ് വിതരണം. വരാനിരിക്കുന്ന തദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാവപ്പെട്ട ജനങ്ങളെ സിപിഎം കബളിപ്പിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: