കോട്ടയം: ഓട്ടോ- ടാക്സി തൊഴിലാളികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ട് അത്ര നല്ലകാലമല്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രളയത്തിന്റെ രൂപത്തില്‍ ദുരന്തം എത്തിയപ്പോള്‍, ഇക്കുറി കൊറോണയാണ് ഓട്ടോ- ടാക്സി മേഖലയ്ക്ക് വില്ലനായിരിക്കുന്നത്.
കൊറോണ രോഗം പടര്‍ന്നതോടെ കഴിഞ്ഞ മൂന്ന് മാസമായിട്ട് ഓട്ടോ- ടാക്സി തൊഴിലാളികള്‍ക്ക് കഷ്ടകാലമാണ്. രാജ്യം സമ്പൂര്‍ണ്ണ അടച്ചിടലിന് ശേഷം ഇളവുകളോടെ തുറന്നെങ്കിലും തൊഴിലാളികളുടെ ദുരിതത്തിന് അറുതിയില്ല. വിദേശ രാജ്യങ്ങളില്‍ ജനുവരി മുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് നിലക്കുകയായിരുന്നു. ബുക്കിങ് അടക്കം കൂട്ടത്തോടെ റദ്ദ് ചെയ്തു. ഇതോടെ ഓട്ടോ- ടാക്സി തൊഴിലാളികളുടെ ജീവിതം പരുങ്ങലിലായി.
കുമരകത്തേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ ഓട്ടം ധാരാളമായി ലഭിച്ചിരുന്നതായി കോട്ടയം നഗരത്തിലെ ടാക്സി തൊഴിലാളികള്‍ പറഞ്ഞു. ജനുവരി മാസം മുതല്‍ ഏതാനും ചെറിയ ഓട്ടങ്ങള്‍ മാത്രമാണ് ലഭിച്ചിരുന്നത്. മാര്‍ച്ച് മാസം മുതല്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ടാക്സി തൊഴിലാളി ക്ഷേമനിധിയില്‍ 15.000 പേരാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരെല്ലാം ലക്ഷങ്ങള്‍ പായ്പയെടുത്താണ് വാഹനങ്ങള്‍ വാങ്ങിയത്. വാഹനത്തിന് ഓട്ടമില്ലാതെ വന്നതോടെ വായ്പ തിരിച്ചടവും മുടങ്ങി.
റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബാങ്കുള്‍ ഇഎംഐ സ്വീകരിക്കുന്നുണ്ട്. മോറട്ടോറിയത്തെ കുറിച്ച് ഉപഭോക്താക്കള്‍ ചോദിക്കുമ്പോള്‍ തിരിച്ചടവ് മുടക്കാന്‍ പറ്റില്ലന്നാണ് പല ബാങ്കുകളുടെയും നിലപാട്. വായ്പ മുടക്കമില്ലാതെ അടയ്ക്കാനുള്ള പരക്കം പാച്ചിലിലാണ് തൊഴിലാളികള്‍. കേരളത്തില്‍ ഓട്ടോ- ടാക്സി മേഖലയില്‍ ലക്ഷത്തില്‍ അധികം ആളുകളാണ് തൊഴില്‍ ചെയ്യുന്നത്.
പണം ഈടാക്കുന്നു
റിസര്‍വ് ബാങ്ക് സാധരണക്കാര്‍ക്ക് ആശ്വാസമാകാന്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പലബാങ്കുകളും അംഗീകരിക്കുന്നില്ല. ഓട്ടോ- ടാക്സി തൊഴിലാളികളില്‍ നിന്നും ബാങ്കുകള്‍ ഇപ്പോഴും പണം ഈടാക്കുകയാണ്. മൊറട്ടോറിയത്തിന്റെ ഗുണം ബാങ്കുകളുടെ കടുംപിടുത്തം മൂലം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പലരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബാങ്കുകള്‍ ഈ നിലപാട് തുടര്‍ന്നാല്‍ പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ധനകാര്യ മന്ത്രാലയത്തെയും ആര്‍ബിഐയും സമീപിക്കാനാണ് തീരുമാനം.
ഉണ്ണികൃഷ്ണന് മറ്റക്കര (ടാക്സി തൊഴിലാളി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: