കൊച്ചി: സംസ്ഥാനത്തെ പട്ടികജാതി, വനവാസി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. സംസ്ഥാനത്തു രണ്ടു ലക്ഷത്തി അറുപത്തി ഒന്നായിരം വിദ്യാര്‍ഥികള്‍ക്ക് ടിവി, സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, കേബിള്‍ കണക്ഷന് എന്നിവ ഇല്ല. ഇതില്‍ പകുതിയില്‍ അധികവും പട്ടികജാതി, വനവാസി വിദ്യാര്‍ഥികളാണ്.
ഈ സാഹചര്യത്തില്‍ പട്ടികജാതി വനവാസി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടിവി, സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, കേബിള്‍ കണക്ഷന് സൗജന്യമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി മോര്‍ച്ച ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: