അഞ്ചാലുംമൂട്: ഉപേക്ഷിക്കുന്ന കുപ്പികളെ കലാസൃഷ്ടികളാക്കുകയാണ് അഞ്ചാലുംമൂട് പാമ്പാലില്‍ ബിന്ദു. വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് ഈ കലാകാരിയുടെ കരവിരുതില്‍ ഓരോ കുപ്പികളിലും നിറയുന്നത്. ബോട്ടില്‍ ആര്‍ട്ടിലൂടെ നാട്ടിലെ താരമാണ് ഇപ്പോള്‍ ഈ വീട്ടമ്മ. കുപ്പികളെ മനോഹരമാക്കുന്നതിനോടൊപ്പം നെറ്റിപ്പട്ടങ്ങള്‍ മെനഞ്ഞെടുക്കുന്നതിലും കരവിരുത് നേടി.
ഗജവീരന്മാര്‍ നെറ്റിപ്പട്ടം കെട്ടി വരുമ്പോള്‍ അതിനു മുന്നില്‍ ഭക്തി പ്രകടിപ്പിക്കാന്‍ മാത്രമല്ല ബിന്ദുവിന്റെ കൈകളുയരുന്നതെന്ന് സാരം. അങ്ങനെ മെനഞ്ഞെടുത്തത് നൂറോളം നെറ്റിപ്പട്ടങ്ങളാണ്. നെറ്റിപ്പട്ടങ്ങള്‍ അലങ്കാരമാത്രമല്ലെന്നും മുപ്പത്തി മുക്കോടി ദേവഗണങ്ങളെ പ്രതിനിധാനം ചെയ്യുന്ന മഹാക്ഷേത്രമാണെന്നുമാണ് സങ്കല്‍പമെന്നും ഈ വീട്ടമ്മ പറയുന്നു.
ജില്ലാ പഞ്ചായത്തില്‍ തയ്യല്‍ ജോലികള്‍ ചെയ്യുന്ന ബിന്ദുവിന് പ്രത്യേക പരിശീലനമൊന്നുമില്ലാതെയാണ് തന്റെ കലാസൃഷ്ടികള്‍ ഒരുക്കുന്നത്. ഒഴിവുസമയത്തെ വിനോദമായി ഒരുവര്‍ഷം മുമ്പാണ് ഈ വീട്ടമ്മ നെറ്റിപ്പട്ട നിര്‍മാണവും ബോട്ടില്‍ ആര്‍ട്ടും കോഫി പെയിന്റിങും ഡ്രീം ക്യാച്ചര്‍ നിര്‍മാണവും പരീക്ഷിക്കാന്‍ തുടങ്ങിയത്. യുട്യൂബിലെ പരിശീലന വീഡിയോകള്‍ വഴികാട്ടിയായി. പരീക്ഷണങ്ങള്‍ക്ക് ലഭിച്ച മികച്ച അഭിപ്രായത്തിനൊപ്പം വീട്ടുകാരുടേയും അയല്‍ക്കാരുടേയും പ്രോത്സാഹനം ഇവര്‍ക്ക് ആത്മവിശ്വാസം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: