കൊച്ചി : കോടതിയെ തെറ്റിദ്ധരിപ്പിച്ച് ബലാത്സംഗക്കേസിലെ പ്രതി നേടിയ ജാമ്യം റദ്ദാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷായുടെ ജാമ്യമാണ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്. ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷനും പ്രതിഭാഗവും ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.
ആലപ്പുഴ സ്വദേശിനിയും എറണാകുളം കലൂരില്‍ താമസക്കാരിയുമായിരുന്ന 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എറണാകുളം കുമ്പളം സഫര്‍ മന്‍സിലില്‍ സഫര്ഷയ്ക്കെതിരെയാണ് (32) നടപടി. ഇയാള്‍ വിചാരണക്കോടതിയില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കിയത് മറച്ചുവെച്ച് 90 ദിവസമായി താന്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിസ്താരത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
90 ദിവസം പൂര്‍ത്തിയായത് ഏപ്രില്‍ എട്ടിനാണ്. ഏപ്രില്‍ ഒന്നിന് അന്വേഷണസംഘം വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇത് സഫര്‍ഷാ മനപ്പൂര്‍വ്വം മറച്ചുവെയ്ക്കുകയായിരുന്നു. ഇതില്‍ തെറ്റിദ്ധരിച്ചാണ് കോടതി ജാമ്യം നല്‍കിയത്. 90 ദിവസം കസ്റ്റഡിയില്‍ ഇരുന്നതിനെ തുടര്‍ന്നത് പരിഗണിച്ച് കര്‍ശ്ശന ഉപാധികളിലാണ് കോടതി ജാമ്യം നല്‍കിയത്.
83 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച വിവരം കോടതിയില്‍ വ്യക്തമാക്കേണ്ട പ്രോസിക്യേൂഷന് ബോധിപ്പിച്ചിരുന്നില്ല. തെറ്റ് തിരുത്തി പ്രോസിക്യൂഷന് പുനപരിശോധനാ ഹര്‍ജി നല്‍കിയതോടെയാണ് കോടതി സഫര്‍ഷായുടെ ജാമ്യം റദ്ദാക്കിയത്.
അതേസമയം കുറ്റപത്രം സമര്‍പ്പിച്ചത് പോലീസ് പ്രോസിക്യൂഷനെ അറിയിക്കാതിരുന്നതാണ് ഇതിന് കാരണമെന്നും ആരോപണമുണ്ട്. ഇതുമറച്ചുവെച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്.
ജനുവരി ആദ്യവാരമാണ് ഗോപിക(ഈവ) എന്ന വിദ്യാര്‍ത്ഥിയെ സഫര്‍ഷാ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കലൂരില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. മോഷ്ടിച്ച കാറിലാണ് പെണ്‍കുട്ടിയെ സഫര്‍ഷ കടത്തിക്കൊണ്ട് പോയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ മൃതദേഹം കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു. രണ്ട് ദിവസത്തിന് ശേഷം വാല്‍പ്പാറയ്ക്കുസമീപം കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പോലീസ് അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: