പേരാമ്പ്ര: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പേരാമ്പ്ര ബസ്സ്റ്റാന്റ് നവീകരിക്കുന്നു. 4.5 കോടി ചെലവിലാണ് പട്ടണത്തിന്റെ മുഖം മിനുക്കുന്നത്. ഇതിന്റെ പ്രവൃത്തി ആരംഭിച്ചു.
പട്ടണത്തില്‍ പ്രധാന സ്ഥലങ്ങളില്‍ റോഡ് കട്ടപതിച്ച് സൗന്ദര്യവത്കരിക്കരണം നടത്തി. വടകര റോഡിന്റെ ഇരുവശവും ഓവുചാല്‍ നിര്‍മ്മാണവും ഗാര്‍ഡ് റെയിലുകള്‍ സ്ഥാപിക്കലും നടപ്പാത കട്ട പതിക്കുകയും പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ പ്രവൃത്തി നടക്കുന്നതിനിടയിലാണ് ലോക്ഡൗണ്‍ ആരംഭിച്ചത്. പട്ടണത്തില്‍ കുറ്റ്യാടി ഉള്ള്യേരി പാതയില്‍ മാര്‍ക്കറ്റ് പരിസരം, പേരാമ്പ്ര ജങ്ഷന്, ബസ് സ്റ്റാന്റ് പരിസരം എന്നിവടങ്ങളില്‍ കട്ട പതിക്കല്‍ പൂര്‍ത്തിയായി.
ഒരുകോടി രൂപ ചെലവിലാണ് ബസ്സ്റ്റാന്റ് നവീകരിക്കുന്നത്. നിത്യേന നൂറുകണക്കിന് ബസുകള്‍ കയറി ഇറങ്ങിയിരുന്ന ഇവിടം പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായി കഴിഞ്ഞു. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് കട്ട പതിക്കല്‍ നടത്തുന്നത്.
ബസ്സ്റ്റാന്റിനകത്തെ ഓവുചാലുകള്‍ ഉയര്‍ത്തി മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരിക്കുന്നതോടെ ബസ് സ്റ്റാന്റ് പരിസരത്തെ വെള്ളംകെട്ടിനിലക്കുന്നതിനും ഒരുപരിഹാരമാവും. ഊരാളുങ്കല്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ ബസ് സ്റ്റാന്റ് സന്ദര്‍ശിച്ച് എസ്റ്റിമേറ്റേ് തയ്യാറാക്കുന്നതിനുള്ള സര്‍വ്വേ നടത്തി. മന്ത്രി ടി.പി. രാമകൃഷ്ണന് ബസ് സ്റ്റാന്റിലെത്തി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: